ഒരേ ഒരു മുസല്‍മാന്‍....
കൈകൊണ്ട് എഴുതി അച്ചടിച്ചിറങ്ങുന്ന ഏക പത്രം
സ്മാര്‍ട്‌ഫോണ്‍ യുഗത്തിലും കൈകൊണ്ട് എഴുതി അച്ചടിച്ചിറങ്ങുന്ന ലോകത്തിലെ ഏക പത്രം, ദ മുസല്‍മാന്‍. 1927ല്‍ പ്രവര്‍ത്തനമാരംഭിച്ച് 91 വര്‍ഷം പിന്നിടുമ്പോഴും, കൈകൊണ്ടു തന്നെയാണ് ഇന്നും ഇവിടെ എഴുത്ത്. ചൈന്നെയില്‍ നിന്നും പുറത്തിറങ്ങുന്ന ഈ സായാഹ്ന പത്രത്തിന്റെ ആകെ സര്‍ക്കുലേഷന്‍ 21,000 കോപ്പികളാണ്. രാജ്യത്തെ ഏറ്റവും വില കുറഞ്ഞ പത്രവും ഇതുതന്നെ. 75 പൈസയാണ് പത്രത്തിന്റെ വില. ബൈലൈനുകളില്ലാത്ത ഈ പത്രം രണ്ട് ഉറുദു എഡിറ്റര്‍മാരും മൂന്ന് കൈയെഴുത്തുവിദഗ്ധരും ചേര്‍ന്നാണ് അവസാനഘട്ടത്തിലെത്തിക്കുന്നത്. രാവിലെ പത്തിന് എഡിറ്റിംഗ് ജോലികള്‍ ആരംഭിച്ചാല്‍ ഉച്ചയ്ക്ക് ഒന്നാകുന്‌പോഴേക്കും പ്രിന്റിംഗ് തുടങ്ങും. പ്രാദേശിക വാര്‍ത്തകളും, ദേശീയ വാര്‍ത്തകളും, ലോക വാര്‍ത്തകളുമെല്ലാം ഈ കെയ്യെഴുത്തു പത്രത്തിലുണ്ടാകും.
#News60
For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/