കണ്ണൂരില്‍ കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തതിന് 25 പേരെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ ഒരു കൂട്ടം യുവാക്കള്‍ ടൗണ്‍ സ്റ്റേഷനിലേക്ക് ഇരച്ചുകയറി പൊലീസുകാരെ കൈയേറ്റം ചെയ്തു. വിവരമറിഞ്ഞെത്തിയ ഡിവൈ.എസ്.പി സദാനന്ദനെ തള്ളി താഴെയിട്ടു. അക്രമത്തില്‍ പരിക്കേറ്റ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ചു പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.