¡Sorpréndeme!

പാസ് വേര്‍ഡുകള്‍ക്ക് നിത്യശാന്തി..!!!

2018-04-14 0 Dailymotion

പാസ് വേര്‍ഡുകള്‍ക്ക് നിത്യശാന്തി..!!!

പാസ് വേര്‍ഡുകള്‍ ഓര്‍ത്തിരുന്ന കഷ്ടപ്പെടെണ്ട ലോഗിന്‍ ചെയ്യാന്‍ പുതിയ രീതി

പാസ്വേഡിന്റെ തലവേദന അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് പുതിയ വെബ് ഓതന്റിക്കേഷന്‍ സ്റ്റാന്റേര്‍ഡ.ബയോമെട്രിക് വിവരങ്ങളും സ്മാര്‍ട്ഫോണ്‍ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍, വെബ്ക്യാം, സെക്യൂരിറ്റി കീ എന്നിവയെല്ലാം പുതിയ തിരിച്ചറിയല്‍ രീതിയില്‍ ഉള്‍പ്പെടുന്നുണ്ട്.ഒന്നിലധികം പാസ്വേഡുകള്‍ ഓര്‍ത്തുവെക്കുന്നതിന് പകരം, തങ്ങളുടെ ശരീരഭാഗങ്ങള്‍ അല്ലെങ്കില്‍ സ്വന്തമായുള്ള ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് ബ്ലൂടൂത്തിലൂടേയോ യൂഎസ്ബി അല്ലെങ്കില്‍ എന്‍എഫ്സി എന്നിവയുപയോഗിച്ചോ ആളുകള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ് ഈ രീതി.ഈ രീതിയിലുള്ള സുരക്ഷ മറ്റൊരാള്‍ക്ക് മറികടക്കാന്‍ പ്രയാസവുമാണ്.ഫിഡോ (FIDO), ഡബ്ല്യൂ3സി (W3C) വെബ് സ്റ്റാന്റാര്‍ഡ് ബോഡികളാണ് പുതിയ പാസ് വേഡ് ഫ്രീ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചത്.ഒന്നിധികം മാര്‍ഗങ്ങള്‍ ഒന്നിച്ച് ചേര്‍ക്കുന്ന രീതിയാണ് പുതിയ സംവിധാനം.
ഒരു വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ ഒരാള്‍ തന്റെ യൂസര്‍ നെയിം നല്‍കുമ്പോള്‍ നിങ്ങളുടെ ഫോണില്‍ ഒരു അറിയിപ്പ് ലഭിക്കുന്നു. ആ അറിയിപ്പിലെ ഒതന്റിക്കേഷന്‍ ടോക്കനില്‍ തൊടുമ്പോള്‍ വെബ്സൈറ്റ് ലോഗിന്‍ ആവും. ഇങ്ങനെ ഓരോ തവണ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോഴും ഈ ഒതന്റിക്കേഷന്‍ ടോക്കന്‍ മാറിക്കൊണ്ടിരിക്കും.
ഇപ്പോള്‍ ഈ സേവനം ഗൂഗിള്‍, മൈക്രോ സോഫ്റ്റ്, മോസില്ല തുടങ്ങിയ സ്ഥാപനങ്ങള്‍ നല്‍കി വരുന്നുണ്ട്.
.....................
#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/