¡Sorpréndeme!

തേനി കണികാ പരീക്ഷണം; ഭീതിയോടെ ജനങ്ങള്‍

2018-04-14 8 Dailymotion



തമിഴ്‌നാട്-കേരള അതിര്‍ത്തിയില്‍ ഭൂഗര്‍ഭ കണിക പരീക്ഷണശാല; ജനങ്ങള്‍ ഭീതിയില്‍


അതിര്‍ത്തിപ്രദേശമായ തേനിയില്‍ കണിക പരീക്ഷണശാല നിര്‍മ്മിക്കാനായി കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ പേടിയോടെ തമിഴ്‌നാട്-കേരള അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങള്‍.തേനി പൊട്ടിപ്പുറത്താണ് പരീക്ഷണശാല ആരംഭിക്കുക ഇവിടെ അതിനായുള്ള നടപടകളിലേക്ക് കടന്നുകഴിഞ്ഞു.സ്ഥലം കണ്ടെത്തി സര്‍വ്വെയും നടത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതിയും കേന്ദ്രത്തില്‍ നിന്ന് ലഭിച്ചതോടെയാണ് ജനങ്ങള്‍ ആശങ്കപ്പെട്ടുതുടങ്ങിയത്.പദ്ധതി പൂര്‍ത്തിയായാല്‍ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്ക നയിച്ചേക്കുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം
പദ്ധതിയുടെ ഭാഗമായി 12 മെട്രിക് ടണ്‍ പാറ ഭൂമിക്കടിയില്‍ നിന്ന് പൊട്ടിച്ച് നീക്കം ചെയ്യേണ്ടിവരും .നിലവില്‍ പരീക്ഷണശാലക്കായി കണ്ടെത്തിയ മലനിരകളുടെ സംരക്ഷണം പോലീസ് ഏറ്റെടുത്തിരിക്കുകയാണ്.ഈ പ്രദേശത്തേക്കുള്ള റോഡുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയായി വരുന്നു.പരീക്ഷണ ശാല ആണവ മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള ഇടമായി മാറുമെന്ന ഭീതിയും നാട്ടുകാര്‍ പങ്കുവെയ്ക്കുന്നു

#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/