ഒടുവില്‍ പണി സുക്കര്‍ബര്‍ഗ്ഗിനും
സ്വന്തം വിവരങ്ങളും കേബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയതായി സുക്കര്‍ബര്‍ഗിന്റെ കുമ്പസാരം
കോടിക്കണക്കിനാളുകളുടെ വ്യക്തിവിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയതിനു പിന്നാലെ കുരുക്കിലായ ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗിനും പണികിട്ടി.സ്വന്തം വിവരങ്ങളും അനലിറ്റിക്ക ചോര്‍ത്തിയാതായി യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് എനര്‍ജി ആന്‍ഡ് കൊമേഴ്‌സ് കമ്മറ്റിക്കു മുന്നാകെ സുക്കര്‍ബര്‍ഗ് വെളിപ്പെടുത്തി.കമ്മറ്റി ഡേറ്റ ചോര്‍ത്തിയ സംഭവത്തിലാണ് നേരിട്ട് ഹൈജരാകാന്‍ സുക്കര്‍ബര്‍ഗിനോട് കമ്പനി ആവശ്യപ്പെട്ടത്.ഫേസ്ബുക്ക് ഒരിക്കലും യൂസര്‍മാരില്‍ നിന്ന് വ്യക്തി വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്ന് ഒരിക്കല്‍ കൂടി സുക്കര്‍ബര്‍ഗ് ആവര്‍ത്തിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് സുക്കര്‍ബര്‍ഗ് യുഎസ് കോണ്‍ഗ്രസിന് മുന്നില്‍ ഹാജരായത്. അതേസമയം ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്ക് കൈമാറുന്നതില്‍ യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ സുക്കര്‍ബര്‍ഗിനെ ആശങ്ക അറിയിച്ചു.
സ്വന്തം ഡാറ്റ സംരക്ഷിക്കാന്‍ സാധിക്കാത്ത ഒരാള്‍ക്ക് മറ്റുള്ളവരുടെ വ്യക്തിവിവരങ്ങള്‍ എങ്ങനെ സംരക്ഷിക്കാന്‍ സാധിക്കുമെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്
#News60
For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/