,
the #1 network for Dailymotioners:
വസ്ത്രം അഴിക്കുമ്പോഴും വസ്ത്രം ധരിക്കുമ്പോഴും ശ്രദ്ധിക്കുക:
*السلام عليكم*
*സമയക്കുറവുള്ളവർക്കു അൽ കിതാബ് ഗ്രൂപ്പിന്റെ പ്രത്യേക പഠന പദ്ധതി*
*അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് /നോട്ട്സ്*
*നമ്പർ* : 2⃣8⃣
1⃣1⃣.4⃣.1⃣8⃣
*ബസ്മലയും ഹംദലയും ഭാഗം* - 1⃣4⃣
*ഹംദു ഉൾപ്പെടുന്ന ചില ദിക്ർ – ദുആകൾ തുടരുന്നു* :
I *വസ്ത്രം അഴിക്കുന്നതിനു മുമ്പായി ബിസ്മില്ലാഹ് എന്ന് ഉച്ചരിക്കുന്നത് ശൈത്താന്റെ ഉപദ്രവം തടയുന്നതിന് സഹായകമാണെന്നു മുമ്പ് നാം പഠിച്ചുവല്ലോ.വസ്ത്രം ധരിക്കുമ്പോൾ താഴെ ചേർത്ത ദിക്റുകൾ ചൊല്ലുന്നത് സുന്നത്താണ്*.
0⃣1⃣
*الْحَمْدُ لِلَّهِ الَّذِي كَسَانِي هَذَا الثَّوْبَ وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ*
*സാരം: എന്റെ ഭാഗത്തു നിന്നുള്ള ഒരു ശ്രമമോ എന്റെ ശക്തിയോ കൂടാതെ എനിക്ക് ഈ വസ്ത്രം നൽകുകയും എന്നെ ഇത് ധരിപ്പിക്കുകയും ചെയ്ത അല്ലാഹുവിനാകുന്നു സകല സ്തുതിയും*.
(സുനനു അബീ ദാവൂദ് )
https://sunnah.com/abudawud/34/4
*ഭക്ഷണം കഴിച്ചു തീർന്നാൽ ചൊല്ലുന്ന* ,
*الْحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ*
( *സാരം: എന്റെ ഭാഗത്തു നിന്നുള്ള ഒരു ശ്രമമോ എന്റെ ശക്തിയോ കൂടാതെ എനിക്ക് ഈ ഭക്ഷണം നൽകുകയും എന്നെ ഇത് ഭക്ഷിപ്പിക്കുകയും ചെയ്ത അല്ലാഹുവിനാകുന്നു സകല സ്തുതിയും)മുമ്പ് പഠിച്ചത് ഓർക്കുക*.
0⃣2⃣
*പുതിയ വസ്ത്രം ധരിക്കുമ്പോൾ പ്രത്യേകം സുന്നത്തുള്ള ദിക്റുകൾ* :
a.
*اللَّهُمَّ لَكَ الْحَمْدُ أَنْتَ كَسَوْتَنِيهِ أَسْأَلُكَ خَيْرَهُ وَخَيْرَ مَا صُنِعَ لَهُ وَأَعُوذُ بِكَ مِنْ شَرِّهِ وَشَرِّ مَا صُنِعَ لَهُ*
*സാരം : അല്ലാഹുവേ... നിനക്കാണ് സകല സ്തുതിയും . നീയാണ് എന്നെ ഇത് ധരിപ്പിച്ചത്.ഇതിലെ നന്മയെയും ഇത് എന്ത് നന്മക്കാണോ ഉണ്ടാക്കപ്പെട്ടതു ആ നന്മയെയും ഞാൻ നിന്നോട് ചോദിക്കുന്നു.ഇതിലെ തിന്മയിൽ നിന്നും ഇത് എന്ത് തിന്മക്കാണോ ഉണ്ടാക്കപ്പെട്ടതു ആ തിന്മയിൽ നിന്നും ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു* .
(സുനനു തിർമുദി)
https://sunnah.com/tirmidhi/24/50
b.
*الْحَمْدُ لِلَّهِ الَّذِي كَسَانِي مَا أُوَارِي بِهِ عَوْرَتِي وَأَتَجَمَّلُ بِهِ فِي حَيَاتِي*
(സാരം : *എന്റെ ജീവിതത്തിൽ എന്നെ അലങ്കരിക്കുന്നതും എന്റെ ഔറത്ത് മറക്കുന്നതുമായ വസ്ത്രം എന്നെ ധരിപ്പിച്ച അല്ലാഹുവിനാകുന്നു സകല സ്തുതിയും* )
രണ്ടാമത്തെ ഈ ദിക്ർ പരാ..