¡Sorpréndeme!

ദളിത് ഹർത്താലിൽ സംസ്ഥാന വ്യാപകമായി വാഹനങ്ങൾ തടയുന്നു

2018-04-09 200 Dailymotion

ഭാരത് ബന്ദിന് നേര്‍ക്കുണ്ടായ വെടിവെപ്പിലും അക്രമത്തിലും പ്രതിഷേധിച്ച് 12 ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരേയാണ് ഹര്‍ത്താല്‍. ബസുകള്‍ ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്നും പതിവുപോലെ സര്‍വ്വീസ് നടത്തുമെന്നും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ വ്യക്തമാക്കിയിരുന്നു. എങ്കിലും ചുരുക്കം സ്ഥലങ്ങളില്‍ മാത്രമാണ് സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നത്. കടകള്‍ എല്ലാം തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യക്തമാക്കിയിരുന്നു.