¡Sorpréndeme!

മസ്തിഷ്‌ക മരണത്തിന് മാര്‍ഗ്ഗരേഖ....!!!!

2018-04-08 1 Dailymotion




ഇന്ത്യയില്‍ ആദ്യമായി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് കേരള സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി


എല്ലാവിധ ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷവും ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള യാതൊരു സാധ്യതയുമില്ലെന്ന് ഉറപ്പുവരുത്തുകയാണ് മാര്‍ഗരേഖയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ പറഞ്ഞു. മസ്തിഷ്‌ക മരണത്തെ സംബന്ധിച്ച് ജനങ്ങളുടെ ആശങ്കകളും സംശയങ്ങളും പരിഹരിക്കുന്നതിന് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ആരോഗ്യവകുപ്പ് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്.അതും അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച്.മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന വിദഗ്ധ സംഘത്തില്‍ ഒറാള്‍ ഡോക്ടറായിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശമുണ്ട്.ആറുമണിക്കൂര്‍ ഇടവിട്ട് രണ്ട് ഘട്ടങ്ഹളില്‍ പരിശോധനനടത്തണം.ഒപ്പം നടപടി ക്രമങ്ങള്‍ വീഡിയോയില്‍ പകര്‍ത്തണമെന്നും മാര്‍ഗ്ഗരേഖയിലുണ്ട്.മസ്്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത് രേഖയാക്കി നാലു ഡോക്ടര്‍മാരുടെ ഒപ്പോടെ സൂക്ഷിക്കും.പരിശോധ ഫലം ബന്ധുക്കളെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.മരണാന്തര അവയവദാനത്തെ കുറിച്ച് ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനുവേണ്ടിയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാനുള്‌ല നടപടികള്‍ സുതാര്യമാക്കുന്നത്.



Kerala issues norms to decide brain dead cases

kerala