കാവേരി പ്രശ്‌നത്തില്‍ ഐപിഎല്‍ ബഹിഷ്‌കരിക്കാനൊരുങ്ങി തമിഴ്‌നാട്
കാവേരി പ്രശ്‌നത്തില്‍ പ്രതിഷേധങ്ങളുമായി രാജ്യത്തെ വിറപ്പിക്കുന്ന തമിഴ്‌നാട്ടില്‍ അതിനെക്കാള്‍ വലുതല്ല ഐപിഎല്‍.കാവേരി പ്രശ്‌നത്തില്‍ പ്രതിഷേധമറിയിക്കാനുള്ള ഉപാധിയായിി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ മാറ്റി തമിഴ്‌നാട്.കാവേരി ബോര്‍ഡ് രൂപീകരിക്കുന്നത് വരെ ചെന്നൈയില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്താന്‍ അനുവദിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം.ഉദ്ഘാടന മത്സരം ബഹിഷ്‌കരിച്ച് പ്രതിഷേം രാജ്യാന്തര ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന എംഎല്‍എ ടിടിവി ദിനകരന്റെആഹ്വാനം ജനങ്ങളേറ്റെടുക്കുമൊ എന്ന ആശങ്കയിലാണ് ഐപിഎല്‍ അധികൃതര്‍.കാവേരി കഴിഞ്ഞു മതി ക്രിക്കറ്റെന്നാണ് പ്രതിഷേധക്കാരുടെ വാദം
തമിഴ്‌നാട്ടില്‍ നിന്നുള്ള ഐപിഎല്‍ ടീമായ ചൈന്നാ സൂപ്പര്‍ കിംഗ്‌സ് ടൂര്‍ണമെന്റിലേക്ക് മടങ്ങിവരന്നതിനിടെ ഐപിഎല്‍ വിരുദ്ധ തരംഗം സംസ്ഥാനത്ത് വ്യാപിക്കുന്നത് .എതിര്‍പ്പ് അവഗണിച്ച് നടത്തിയാല്‍ ശക്തമായ പ്രതിഷേധമുയരുമെന്നും തീവ്ര തമിഴ് സംഘടനകളുടെ ഭീഷണിയുണ്ട്.വിഷയത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ശക്തമാകുന്നു
#News60
For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/