¡Sorpréndeme!

ശ്രീദേവിയുടെ മരണം ഞെട്ടൽ മാറാതെ രാജ്യം, ദു:ഖത്തിൽ പങ്കുചേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

2018-02-25 104 Dailymotion

sridevi death; pm modi,president and actors offers condolences.
ബോളിവുഡ് താരറാണി ശ്രീദേവിയുടെ ആകസ്മിക മരണത്തിൽ ഞെട്ടൽ മാറാതെ രാജ്യം. ഞായറാഴ്ച പുലർച്ചെയോടെ മരണവാർത്ത പുറത്തുവന്നത് മുതൽ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ശ്രീദേവിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ശ്രീദേവിയുടെ മരണ വാർത്ത ഞെട്ടിക്കുന്നതായിരുന്നെന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററിൽ കുറിച്ചത്. ആരാധകരുടെ ഹൃദയം തകർക്കുന്നതായിരുന്നു ശ്രീദേവിയുടെ വിയോഗ വാർത്ത. മൂൻഡ്രാം പിറൈ, ലംഹേ, ഇംഗ്ലീഷ് വിംഗ്ലീഷ് എന്നീ ചിത്രങ്ങളിലെ അവരുടെ അഭിനയം മറ്റു അഭിനേതാക്കൾക്ക് പ്രചോദനം നൽകുന്നതാണെന്നും, ശ്രീദേവിയുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.