¡Sorpréndeme!

വീട്ടമ്മയുടെ മരണം : ബന്ധു പിടിയിൽ, തുമ്പായത് അടിവസ്ത്രം

2018-02-10 3 Dailymotion

കൊട്ടാരക്കരയ്ക്കടുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയെ കൊലപ്പെടുത്തിയതാണെന്ന് പോലീസ്. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ പോലീസിന് തോന്നിയ സംശയമാണ് സംഭവത്തിന്റെ ചുരുളഴിച്ചത്. ഭര്‍ത്താവിന്റെ അകന്ന ബന്ധുവായ പ്രതിയെ പോലീസ് പിടികൂടി. ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് സംഭവത്തിലേക്ക് നയിച്ച കാരണങ്ങള്‍. എട്ടോളം മോഷണക്കേസുകളില്‍ പ്രതിയായ വ്യക്തി തന്നെയാണ് വീട്ടമ്മയുടെ മരണത്തിന് പിന്നിലെന്നു പോലീസ് കണ്ടെത്തിയത് പഴുതടച്ച അന്വേഷണത്തിലൂടെയാണ്. പ്രതിയെ പിടികൂടാന്‍ സഹായിച്ചത് വീട്ടിനടുത്ത കുറ്റിക്കാട്ടില്‍ നിന്ന് ലഭിച്ച അടിവസ്ത്രം. ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തില്‍ സാമ്പത്തിക ഇടപാടും വീട്ടമ്മയുടെ കൊലപാതകത്തിന് കാരണമായെന്ന് കണ്ടെത്തി