സോഷ്യല്‍ മീഡിയയില്‍ ആ ഒരു വാക്കും പേരും പോസ്റ്ററും മാത്രമേ കാണുന്നുള്ളൂ.. ആദി ... ആദി.. ആദി.. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ച ആദി എന്ന ചിത്രത്തിന് ആവശ്യത്തിലും അതിലധികവും പ്രമോഷന്‍ ഫേസ്ബുക്കിലും മറ്റ് നവമാധ്യമങ്ങളിലും ലഭിയ്ക്കുന്നു.ആദിയ്‌ക്കൊപ്പം റിലീസ് ചെയ്ത മമ്മൂട്ടിയുടെ സ്ട്രീറ്റ്‌ലൈറ്റിനെ കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ല. വലറെ ഏറെ പ്രതീക്ഷയോടെ എത്തിയ സ്ട്രീറ്റ്‌ലൈറ്റ്‌സ് വെളിച്ചം കെട്ടു നില്‍ക്കുമ്പോള്‍ മലയാള സിനിമയില്‍ ചരിത്രമെഴുതുകയാണ് താരപുത്രന്‍. തുടര്‍ന്ന് വായിക്കാം ചിത്രങ്ങളിലൂടെ...ആദി പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി അഭിനയിച്ച ചിത്രമാണ് ആദി. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് തിയേറ്ററില്‍ നിന്നും ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്.കുടുംബത്തിനൊപ്പം കണ്ടിരിക്കേണ്ട മികച്ച ഫാമിലി ത്രില്ലര്‍ ആണ് ആദി എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.