സിപിഎം നേതാവിന്റെ മകൻ ദുബായിയിൽ 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് പിബിക്ക് പരാതി പോയതോടെ വൻ പ്രതിസന്ധിയിലായിരിക്കുകയാണ് സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരാണ് പിബിയിൽ പരാതിപോയിരിക്കുന്നതെന്നാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന ആരോപണം. ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനടക്കം കോടിയേരിയുടെ മകൻ ബിനോയ് കോടിയേരിയുടെ പേര് വെളിപ്പെടുത്തികൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്.എന്നാൽ ഇത് വെറും ആരോപണമാണെന്ന വാദവുമായി കോടി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. എനിക്കെതിരെ യാതൊരു പരാതിയും ദുബായ് കോടതിയിലും പൊലീസിലുമില്ല. പരാതി വ്യാജമാണ്. അതു കൊണ്ട് വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നു ബിനോയ് കോടിയേരി പറഞ്ഞിരിക്കുന്നത്.സിപിഎം നേതാവിന്റെ മകൻ 13 കോടി രൂപ തട്ടിയെടുത്തത് മുങ്ങിയെന്നാണ് ദുബായ് കമ്പനി അധികൃതരുടെ പരാതി. ഓഡി കാർ വാങ്ങുന്നതിനായി 53.61 ലക്ഷം രൂപയും, ഇന്ത്യ, യുഎഇ, നേപ്പാൾ, സൗദി എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 7.7 കോടി രൂപയും തങ്ങളുടെ അക്കൗണ്ടിൽ നിന്ന് നൽകിയെന്നാണ് ദുബായ് കമ്പനി പറയുന്നത്.'
Binoy Kodiyeri denies allegation