ഈ വര്‍ഷം ഇന്ത്യ-ചൈനയെ പൊട്ടിക്കും...!!!!
ചൈനയെ തോല്‍പ്പിച്ച് ഇന്ത്യ മുന്നേറും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇതാണ്
ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ രാജ്യമെന്ന ബഹുമതി ഈ വര്‍ഷം തന്നെ ഇന്ത്യ നേടും. ചൈനയെ ഇന്ത്യ മറികടക്കും. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വിപണിയായി ഇന്ത്യ മാറുമെന്നും സ്വതന്ത്ര ഏജന്‍സി, സാങ്ടം വെല്‍ത്ത് മാനേജ്‌മെന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.ലോകത്തിലെ മറ്റു വിപണികള്‍ വളര്‍ച്ച കുറയുന്ന സമയത്ത് ഇന്ത്യയില്‍ വളര്‍ച്ചയുണ്ടാകുമെന്നാണ് സാങ്ടം റിപ്പോര്‍ട്ട് പറയുന്നത്. വികസിത രാജ്യങ്ങള്‍ പരമാവധി 3 ശതമാനംവരെ വളര്‍ച്ച തേടുമ്പോഴാണ് ഇന്ത്യ 7.5 ശതമാനം വളര്‍ച്ച തുടരുന്നതെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.ചൈനയുടെ വളര്‍ച്ചയ്ക്ക് വേഗം കുറഞ്ഞു വരുന്നു.വളര്‍ന്നുവരുന്ന വിപണികളില്‍ ഇന്ത്യയ്ക്കാണിപ്പോള്‍ സാധ്യത കൂടുതല്‍.രാജ്യം നടപ്പാക്കിയ ആധാര്‍,ജന്‍ധന്‍ നോട്ട് റദ്ദാക്കല്‍ തുടങ്ങിയവ സമൂഹത്തിന്റെയാകെ അടിസ്ഥാന സൗകര്യം വികസിപ്പിക്കാന്‍ വഴിയൊരുക്കുമെന്നും റിപ്പോര്‍്ട്ട ചൂണ്ടിക്കാട്ടുന്നു.ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണ്.വളര്‍ച്ചയ്ക്കുള്ള തടസ്സങ്ങള്‍ നീങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്
..........................
bussi