കുളി നമ്മുടെ ആരോഗ്യശീലങ്ങളില്‍ പ്രധാനമാണ്. ആരോഗ്യശീലങ്ങളില്‍ മാത്രമല്ല, സൗന്ദര്യത്തിനും വൃത്തിയ്ക്കുമെല്ലാം ഏറെ പ്രധാനപ്പെട്ട ഒന്നാണിത്. കുളിയ്ക്കാന്‍ തന്നെ രീതികള്‍ പലതുണ്ടെന്നു വേണം, പറയാന്‍. എണ്ണതേച്ചു കുളിയെന്നും കാക്കക്കുളിയെന്നുമെല്ലാം ഇതിനെ പറയാം. നമ്മുടെ കാരണവന്മാരുടെ ആരോഗ്യരഹസ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു എണ്ണ തേച്ചു കുളി. നിറുകയിലും ദേഹത്തുമെല്ലാം വെളിച്ചെണ്ണയോ എണ്ണയോ തേച്ചു വിശാലമായുള്ള ഒരു കുളി ആരോഗ്യത്തിനൊപ്പം ഉന്മേഷദായകം കൂടിയാണ്. ദിവസവും കുളിച്ചു എന്ന് അഭിമാനത്തോടെ പറഞ്ഞാല്‍ പോരാ, കുളിയിക്കുന്നതിനും രീതികളും ശീലങ്ങളുമുണ്ട്. നല്ലൊരു കുളിയെന്നു പറഞ്ഞാല്‍ ഇതെല്ലാം പെടുകയും ചെയ്യും. എണ്ണ തേച്ചു കുളിയ്ക്കാനും പല നിയമങ്ങളുമുണ്ട്. ഇതനുസരിച്ചു ചെയ്യുന്നതാണ് ആരോഗ്യത്തിന് ഏറെ നല്ലത്. തെറ്റായ രീതിയില്‍ കുളിയ്ക്കുന്നതും എണ്ണ തേയ്ക്കുന്നതുമെല്ലാം തന്നെ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.നിറുകയില്‍ വെളിച്ചെണ്ണ തേച്ചു ദിവസവും കുളിയ്ക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്.