¡Sorpréndeme!

ചോദ്യം ചെയ്യലിനായി അമല പോൾ വന്നത് ഇത്രയും ചെറിയ കാറിലോ?? | Oneindia Malayalam

2018-01-15 1,918 Dailymotion

pondicherry case; crime branch interrogated actress amala paul and suresh gopi.
പോണ്ടിച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ നടി അമലാപോൾ ചോദ്യം ചെയ്യലിന് ഹാജരായി. ഹൈക്കോടതി നിർദേശത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് അമലാപോൾ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായത്.പോണ്ടിച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ സുരേഷ് ഗോപി എംപിയും തിങ്കളാഴ്ച ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ ഹാജരായി. അമലാപോളിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായതിന് പിന്നാലെയാണ് സുരേഷ് ഗോപി എംപി തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് എത്തിയത്.വാഹന രജിസ്ട്രേഷൻ കേസിൽ തിങ്കളാഴ്ച രാവിലെയാണ് അമലാപോൾ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടി ക്രൈം ബ്രാഞ്ച് സംഘത്തിന് മുന്നിലെത്തിയത്. നടിയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിന് മുന്നോടിയായാണ് ഹൈക്കോടതി സുപ്രധാന നിർദേശങ്ങൾ പുറപ്പെടുവിച്ചത്. പോണ്ടിച്ചേരി കേസിൽ അമലാ പോൾ ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും, ജനുവരി 15ന് രാവിലെ 10 മുതൽ ഒരു മണി വരെ നടിയെ ചോദ്യം ചെയ്യാമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിർദേശം.