¡Sorpréndeme!

മോഹന്‍ലാല്‍ ഗംഭീര മേക്കോവര്‍ നടത്തി യൗവ്വനം വീണ്ടെടുത്തു, നായികയായ മഞ്ജു വാര്യരോ? താരം പറയുന്നത്?

2018-01-13 1,220 Dailymotion

Manju Warrier talking about her role in Odiyan

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനില്‍ മോഹന്‍ലാലിനോടൊപ്പം നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. വില്ലന് ശേഷം ഈ താരജോഡികള്‍ വീണ്ടും ഒരുമിച്ചെത്തുകയാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച രണ്ട് അതുല്യ പ്രതിഭകള്‍ ഒരുമിച്ചെത്തിയപ്പോഴെല്ലാം പ്രേക്ഷകര്‍ക്ക് ലഭിച്ചത് മനോഹരങ്ങളായ ചിത്രങ്ങളായിരുന്നു. ഇവര്‍ വീണ്ടും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകരും ആകാംക്ഷയിലാണ്. പരസ്യ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ വിഎ ശ്രീകുമാര്‍ മേനോന്റെ ആദ്യ സിനിമയാണ് ഒടിയന്‍.ഒടിയന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ തയ്യാറെടുപ്പുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 18 കിലോ ഭാരമാണ് അദ്ദേഹം കുറച്ചത്. ചിത്രത്തിന്റെ അവസാന ഘട്ട ഷെഡ്യൂള്‍ ഫ്രെബുവരിയിലാണ് ആരംഭിക്കുന്നത്. താനും ഈ ചിത്രത്തെക്കുറിച്ച് ത്രില്ലിലാണ് ഇപ്പോഴെന്ന് താരം പറയുന്നു. ഏതൊരു അഭിനേതാവും കൊതിക്കുന്നൊരു കഥാപാത്രത്തെയാണ് തനിക്ക് ലഭിച്ചതെന്നും മഞ്ജു വാര്യര്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.