സലിം കുമാറിനെ വിശേഷപ്പിക്കാന്‍ ദേശീയ പുരസ്‌കാരം കിട്ടിയ കണക്കൊന്നും പറയണമെന്നില്ലെങ്കിലും സിനിമയെ ജീവിതമാക്കിയ താരം രണ്ട് സിനിമകളാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആരും സഞ്ചരിക്കാത്ത സിനിമയുടെ മായലോകത്തൂടെ സഞ്ചരിക്കുന്ന സലിം കുമാര്‍ കറുത്ത ജൂതന് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് ദൈവമേ കൈതൊഴാം k.കുമാറാകണം. ജയറാമാണ് നായകന്‍, ഒപ്പം അനുശ്രീ, സലിം കുമാര്‍, നെടുമുടി വേണു, ശ്രീനിവാസന്‍ പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നര്‍മ്മത്തില്‍ ചാലിച്ചെടുത്ത കഥയും കഥാപാത്രങ്ങളുമാണ് സിനിമയിലൂടെ നീളം കാണിച്ചിരുന്നത്. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ...കറുത്ത ജൂതൻ എന്ന സിനിമയിലൂടെ മലയാളം കണ്ട ഏറ്റവും ഗൗരവതരമായ ഒരു സബ്ജക്റ്റ് മുന്നോട്ട് വച്ച് ശ്രദ്ധേയനാവുകയും സംസ്ഥാന അവാർഡ് (ഒറിജിനൽ സ്റ്റോറി) നേടുകയും ചെയ്ത സലിം കുമാർ തന്റെ പുതിയ സിനിമയായ "ദൈവമേ കൈതൊഴാം കെ. കുമാറാകണം" തീർത്തും വ്യത്യസ്തമായ ഒരു ട്രാക്കിലൂടെ ആണ് കൊണ്ട് പോവുന്നത്. പേരു സൂചിക്കുന്ന പോലെ തന്നെ തികച്ചും വിചിത്രമായ ഒരു ഴോണർ ആണ് പടത്തിന്റെത്. കോമഡിയുടെയും സറ്റയറിന്റെയും ഫാന്റസിയുടെയും ബ്ലെൻഡിംഗിലൂടെ പടം പലപ്പോഴും ആനുകാലികവും പൊളിറ്റിക്കലുമായ ശുദ്ധഹാസ്യവും തെളിഞ്ഞ ചിരിയും സമ്മാനിക്കുന്നു.