¡Sorpréndeme!

സ്ത്രീകള്‍ക്ക് മദ്യം വാങ്ങാൻ സർക്കാർ അനുമതി!

2018-01-12 236 Dailymotion

ശ്രീലങ്കിയിൽ ഇനി സ്ത്രീകൾക്കും ധൈര്യമായി മദ്യം വാങ്ങാം. ശ്രീലങ്കയില്‍ നിലനിന്നിരുന്ന 63 വർഷം പഴക്കമുള്ള നിയമമാണ് പൊളിച്ചെഴുതുന്നത്. ബുധനാഴ്ച്ചയാണ് രാജ്യത്തെ ധനമന്ത്രി ഇത്തരത്തില്‍ ഒരു പ്രസ്ഥാവന പുറത്തിറക്കിയത്. ഇതോടെ ഇനി മുതല്‍ 18 വയസ്സു തികഞ്ഞ സ്ത്രീകള്‍ക്കും ഇവിടെ മദ്യം വാങ്ങാം. 1950-ല്‍ പാസാക്കിയ നിയമപ്രകാരം ശ്രീലങ്കയില്‍ സ്ത്രീകള്‍ക്ക് മദ്യം വില്‍ക്കാനോ മദ്യ നിര്‍മാണ-വില്‍പ്പന കേന്ദ്രങ്ങളില്‍ തൊഴിലെടുക്കാനോ അനുവാദമില്ല. പുതിയ നിയമപ്രകാരം റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള അംഗീകൃത കേന്ദ്രങ്ങളില്‍ മദ്യപിക്കുന്നതിന് ഇനി സ്ത്രീകള്‍ക്ക് എക്‌സൈസ് കമ്മിഷണറുടെ പ്രത്യേക അനുമതി തേടേണ്ടതില്ല. 1950ല്‍ പാസാക്കിയ നിയമത്തില്‍ ശ്രീലങ്കയില്‍ സ്‌ത്രീകള്‍ക്ക് മദ്യം വാങ്ങുന്നതിനും വില്‍ക്കുന്നതിനും വിതരണം ചെയ്യുന്നിടത്ത് ജോലിചെയ്യുന്നതിനും വിലക്കുണ്ടായിരുന്നു. നിയമഭേദഗതി വേണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്‌ത്രീകളാണ് നവമാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്. ശ്രീലങ്കന്‍ സംസ്‌കാരത്തിന് വിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് എക്‌സൈസ് നിയമത്തിനുകീഴിലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തില്‍ ധനമന്ത്രി മംഗള സമരവീര ഒപ്പുവച്ചു.