¡Sorpréndeme!

ബലറാമിന്റെ നാവു പിഴുതെടുക്കുമെന്നു സിപിഎം

2018-01-12 1 Dailymotion

എകെജിയെ അധിക്ഷേപിച്ച തൃത്താല എംഎല്‍എ വിടി ബല്‍റാമിനെ സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, തെരുവിലും നേരിടാനുള്ള തീരുമാനവുമായി സിപിഎം മുന്നോട്ട് തന്നെയാണ്. കഴിഞ്ഞ ദിവസം കാഞ്ഞിരത്താണിയില്‍ നടന്ന പ്രതിഷേധം കല്ലേറിലും ചീമുട്ടയേറിലുമാണ് കലാശിച്ചത്. ഇത് സിപിഎമ്മിന് എതിരെ വിമര്‍ശനങ്ങളുയരാന്‍ കാരണമായെങ്കിലും പിന്നോട്ടില്ലെന്ന് തന്നെയാണ് പാര്‍ട്ടി തീരുമാനം. സിപിഎം നേതാക്കളെ അധിക്ഷേപിച്ചാല്‍ വിടി ബല്‍റാം എന്തും നേരിടാന്‍ തയ്യാറായിക്കൊള്ളണം എന്ന മുന്നറിയിപ്പും നേതാക്കള്‍ നല്‍കുന്നു.തൃത്താലയില്‍ ബല്‍റാമിനെ നേരിടാനുറച്ച് തന്നെയാണ് സിപിഎമ്മിന്റെ നീക്കങ്ങള്‍. ഇടത് മണ്ഡലമായിരുന്ന തൃത്താല കഴിഞ്ഞ രണ്ട് തവണകളായി ബല്‍റാമിലൂടെ കോണ്‍ഗ്രസിന്റേതാണ്. പുതിയ വിവാദം വഴി മണ്ഡലം തിരിച്ച് പിടിക്കാനുള്ള രാഷ്ട്രീയ പരിതസ്ഥിതി സൃഷ്ടിക്കുക എന്ന ലക്ഷ്യം കൂടി സിപിഎമ്മിന് ഉണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. എകെജിക്കെതിരായ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ തൃത്താലയിലെ എംഎല്‍എ ഓഫീസിലേക്ക് സിപിഎം മാര്‍ച്ച് സംഘടിപ്പിച്ചു.