സാനിട്ടറി നാപ്കിനുകളെ നികുതിയില്‍ നിന്നൊഴിവാക്കണം,അതിനായി പ്രധാനമന്ത്രിക്ക് ഒരു കൂട്ടര്‍ കത്തെഴുതി അതും നാപ്കിനുകളില്‍ തന്നെ
മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നുള്ള ഒരു കൂട്ടം സാമൂഹിക പ്രവര്‍ത്തകരാണ് വ്യത്യസ്തമായ ഈ ക്യാമ്പെയ്‌ന് തുടക്കം കുറിച്ചിരിക്കുന്നത്.12 ശതമാനം ജിഎസ്ടിയാണ് സാനിട്ടറി നാപ്കിനുകള്‍ക്ക് കേന്ദ്രംഏര്‍പ്പെടുത്തിയിരിക്കുന്നത് ഇതിലുള്ള പ്രതിഷേധം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കുന്നതിനായി സ്ത്രീകളെ ഉള്‍പ്പെടുത്തി ആര്‍ത്തവകാല ശുചിത്വത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വിവരണങ്ങള് എന്നിവ നാപ്കിനുകളിലെഴുതി അയയ്ക്കുകയാ്ണ് ലക്ഷ്യം.
ഇത്തരത്തില്‍ എഴുതിയ 1000 നാപ്കിനുകള് ശേഖരിച്ച ശേഷമാകും പ്രധാനമന്ത്രിക്ക് അയയ്ക്കുക.
സാനിറ്ററി നാപ്കിനുകള്‍ സൗജന്യമാക്കണമെന്ന ആവശ്യവും ക്യാമ്പെയ്ന്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.മാര്‍ച്ച് മൂന്നോടെ ആയിരം നാപ്കിനുകള്‍ പ്രധാനമന്ത്രിക്ക് അയയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ക്യാപെയന്‍ അംഗം ഹരിമോഹന്‍ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.സ്ത്രീകളുടെ നിത്യജീവിതത്തിന്റെ ഭാഗമായ സാനിറ്ററി നാപ്കിനുകള്‍ക്ക് കനത്ത ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെതിരെ നടന്നതില്‍ ഏറ്റവും വിചിത്രമായ പ്രതിഷേധമാണിത്
Gwalior social workers to send 1000 sanitary pads to PM
india