¡Sorpréndeme!

അടിയല്ലേ....അല്ല ആണ്; പക്ഷെ ആയുധം...!!!

2018-01-10 0 Dailymotion

സ്‌പെയിനിലെ അലികാന്റിയിലാണ് എല്‍സ് എന്‍ഫ്രാന്റസ് എന്ന ഈ ആഘോഷം നടക്കുന്നത്



ഒരു തെരുവ് സംഘര്‍ഷത്തെ ഓര്‍മ്മിപ്പിക്കുന്ന അവസ്ഥ.ഒറ്റ നോട്ടത്തില്‍ യുദ്ധം തന്നെ
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലോകത്തേറ്റവും മികച്ച ഫുഡ് ഫൈറ്റാണിത്.സ്‌പെയിനിലെ അലികാന്റിയിലാണ് എല്‍സ് എന്‍ഫ്രാന്റസ് എന്ന ഈ ആഘോഷം നടക്കുന്നത്.200 വര്‍ഷങ്ങളായി ഡിസംബര്‍ മാസത്തിലാണ് ഈ ഭക്ഷണ ഏറ്.ചിത്രങ്ങളില്‍ കാണുന്ന പോലെ അരിപ്പൊടി മുട്ട തുടങ്ങി സകലതും ഒപ്പം പടക്കങ്ങളും യുദ്ധത്തിന് മാറ്റേകുന്നത്.സൈനീക വേഷത്തില്‍ രണ്ട് ടീമായി തിരിഞ്ഞാണ് ആഘോഷ പോര്,കിംഗ് ഹെറാഡിന്റെ ബൈബിള്‍ കഥയുമായി ബന്ധപ്പെട്ടതാണ് എല്‍സ് എന്‍ഫ്രാന്റസ്.പുരുഷന്മാര്‍ മാത്രം ആണ് മണിക്കൂറുകള്‍ നീണ്ട ആഘോഷത്തില്‍ പങ്കെടുക്കുക.മത്സര ശേഷം എല്ലാവരും കൂടി ചേര്‍ന്ന് പ്രദേശം ക്ലീന്‍ ചെയ്യുകയും ചെയ്യും.


In This Town, the Weapons of War Are Flour and Eggs