¡Sorpréndeme!

യോഗി ആദിത്യനാഥ് ശെരിക്കും ഹിന്ദു തന്നെ ആണോ ?? | Oneindia Malayalam

2018-01-09 215 Dailymotion

കർണാടകയിൽ ഗോവധ നിരോധനം നടത്തി നിങ്ങൾ യാഥാർഥ ഹിന്ദുക്കളാണെന്നു തെളിക്കാൻ വെല്ലുവിളിച്ച യോഗി ആദിത്യനാഥിന് മറുപടിയുമായി സിദ്ധരാമയ്യ രംഗത്ത്. ''ഞാൻ പശുവിനെ വളർത്തിയിട്ടുണ്ട്, പുല്ല് തീറ്റിച്ചിട്ടുണ്ടെന്നും അതിന്റെ ചാണകം വാരിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ഇതൊക്കെ യോഗി ചെയ്തിട്ടുണ്ടേയെന്നും സിദ്ധരാമയ്യ ചോദിക്കുന്നു''. ബിജെപി സർക്കാർ ജനങ്ങളുടെ ഭക്ഷണത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കുകയാണ്. ഹിന്ദുക്കളിൽ തന്നെ ധാരാളം പേർ ബീഫ് കഴിക്കുന്നുണ്ട്. ജനങ്ങളോട് ബീഫ് കഴിക്കരുതെന്ന് പറയാൻ അവർ ആരാണെന്നും സിദ്ധരാമയ്യ ചോദിച്ചു. കൂടാതെ തനിക്ക് താൽപര്യമില്ലാത്തതുകൊണ്ടാണ് ബീഫ് കഴിക്കാത്തതെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. ബംഗളൂരുലിൽ നടന്ന ബിജെപി റാലിക്കിടെയായിരുന്നു സിദ്ധരാമയ്യക്കെതിരെ യോഗി ആഞ്ഞടിച്ചത്. കർണാടകയിൽ ബിജെപി സർക്കാർ ഭരിച്ചിരുന്ന കാലത്ത് ഗോവധം നിരോധിച്ചിരുന്നു. എന്നാൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലേറിയപ്പോൾ നിരോധനം പിൻവലിച്ചുവെന്നും യോഗി പറഞ്ഞു.