¡Sorpréndeme!

ഷെഫിൻ ജഹാനും മൻസീദും തണൽ ഗ്രൂപ്പിലെ അംഗങ്ങൾ?? | Oneindia Malayalam

2018-01-08 261 Dailymotion

hefin jahan's connection; nia team interrogating kanakamala accused.
ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് എൻഐഎ സംഘം വിശദമായ അന്വേഷണം ആരംഭിച്ചു. ഷെഫിൻ ജഹാനുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കനകമല കേസിലെ പ്രതികളെ ചോദ്യം ചെയ്തുകൊണ്ടാണ് എൻഐഎ സംഘം അന്വേഷണം ആരംഭിച്ചത്.വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തലശേരി സ്വദേശികളായ മൻസീദ്, റയ്യാൻ എന്ന സഫ്വാൻ എന്നിവരെയാണ് എൻഐഎ സംഘം ചോദ്യം ചെയ്യുന്നത്. ഇരുവരെയും ചോദ്യം ചെയ്യാൻ എറണാകുളം എൻഐഎ കോടതി നേരത്തെ അനുമതി നൽകിയിരുന്നു.വിയ്യൂർ സെൻട്രൽ ജയിലിൽ രാവിലെ 10 മണി മുതലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. എൻഐഎ ഉദ്യോഗസ്ഥരോടൊപ്പം ഐടി വിദഗ്ദരും ചോദ്യം ചെയ്യലിൽ പങ്കെടുക്കുന്നുണ്ട്. ജയിൽ സൂപ്രണ്ടിന്റെ സാന്നിദ്ധ്യത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. അതേസമയം, ചോദ്യം ചെയ്യലിനിടെ മാനസിക, ശാരീരിക പീഡനങ്ങൾ പാടില്ലെന്ന് കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.