കുറ്റിപ്പുറത്ത് റെയില്‍വേ മേല്‍പ്പാലത്തിന് കീഴില്‍ നിന്നും കണ്ടെത്തിയത് മാരക ശേഷിയുള്ള സ്‌ഫോടക വസ്തുക്കളെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രിയാണ് കുറ്റിപ്പുറം മേല്‍പ്പാലത്തിന് അടിയില്‍ നിന്നും അഞ്ച് കുഴിബോംബുകള്‍ കണ്ടെത്തിയത്.പ്രാഥമിക പരിശോധനയില്‍ സ്‌ഫോടനം നടത്തുകയെന്ന ഉദ്ദേശ്യത്തോടെയല്ല ബോംബുകള്‍ എത്തിച്ചതെന്നാണ് കരുതുന്നത്.തൃശ്ശൂരില്‍നിന്നുള്ള സയന്റിഫിക് ഓഫീസര്‍ ഡോ. പി.കെ. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘവും മലപ്പുറത്തുനിന്ന് ഒ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലെത്തിയ ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു ബോംബിന്റെ പ്രഹര ശേഷി 20 മീറ്റര്‍ ചുറ്റളവ് വരെയെത്തും. പാലത്തിന്റെ തൂണില്‍ നിന്ന് 30 മീറ്ററോളം അകലെയാണ് ബോംബുകള്‍ കണ്ടെത്തിയതെങ്കിലും അഞ്ച് ബോംബുകള്‍ ഒരേസമയം പൊട്ടുകയാണെങ്കില്‍ പാലം തകര്‍ക്കാനാകുമെന്ന് പോലീസ് പറയുന്നു.ഇതു രണ്ടും ഭാരതപ്പുഴയില്‍ കുഴിബോംബ് കണ്ടെത്തിയ സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്.