അവന് വേണ്ടി "കണ്ണുപൊത്തി" ലോകം...!!!
#SolidarityWithKarim എന്ന ഹാഷ്ടാഗിലൂടെയാണ് ക്യാമ്പെയ്ന്‍ നടക്കുന്നത്
സിറിയയിലെ യുദ്ധത്തിനിടയില്‍പ്പെട്ട ഒരു കൈക്കുഞ്ഞാണ് കരീം.രണ്ടുമാസങ്ങള്‍ക്ക് മുന്‍പാണ് കരീം അബ്‌ദെല്‍ റഹ്മാന് അവന്റെ ഇടംകണ്ണ് നഷ്ടമായത്. യുദ്ധത്തില്‍ അമ്മയെയും നഷ്ടപ്പെട്ടു.ഇന്ന്, കരീം ഒരു പ്രതീകമാണ്. യുദ്ധം അന്ധരാക്കിയവര്‍ക്കുള്ള ഒരു താക്കീത്. ലോകം മുഴുവന്‍ കരീം അബ്‌ദെല്‍ റഹ്മാനായി ഒരു കണ്ണ് അടച്ചുപിടിച്ചു. ആ ഫോട്ടോ അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നു.
സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ ദമാസ്‌കസ് നഗരവും മനുഷ്യരും കഴിഞ്ഞ ഏഴ് വര്‍ഷമായി നരകിക്കുകയാണ്. തലയോട്ടിക്ക് പരിക്കേറ്റ കരീം സന്നദ്ധ പ്രവര്‍ത്തകരുടെ സഹായംകൊണ്ടാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ കരീമിന്റെ മുഖം ലോകത്തിന് കാണിച്ചുകൊടുത്തു.കരീമിന് വേണ്ടി ലോകം മുഴുവന്‍ കണ്ണുപൊത്തി ഒരു നിമിഷത്തേക്ക് അവനുവേണ്ടി മാറുന്നു
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom