¡Sorpréndeme!

മോഹൻലാലിൻറെ മകളുടെ കല്യാണം ജനുവരിയിൽ?? | filmibeat Malayalam

2017-12-24 2 Dailymotion

Aima Rosmy Sebastian's wedding date is here

മോഹന്‍ലാലിന്റെ മകളായി സിനിമാ പ്രേമികള്‍ക്ക് ഏറെ പരിചിതയായ അയ്മ സെബാസ്റ്റിന്റെ കാര്യമാണ് പറയുന്നത്.ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലുടെയാണ് അയ്മ സെബാസ്റ്റിയന്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയത്. ചിത്രത്തില്‍ നിവിന്‍ പോളിയുടെ അനിയത്തിയായ അമ്മുവിന്റെ വേഷമായിരുന്നു അയ്മ അവതരിപ്പിച്ചിരുന്നത്. അമ്മു പെട്ടന്ന് ശ്രദ്ധ പിടിച്ചുപറ്റി.അയ്മയുടെ രണ്ടാമത്തെ സിനിമയാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളുടെ വേഷത്തിലെത്തിയ അയ്മ വീണ്ടും എല്ലാവരുടെയും ശ്രദ്ധ നേടിയിരുന്നു.മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് അയ്മയുടെ പ്രണയം മൊട്ടിടുന്നത്. ചിത്രത്തിന്റെ നിര്‍മാതാവായ സോഫിയ പോളിന്റെ മകനാണ് കെവിന്‍ പോള്‍.ഇരുവീട്ടുകാരം സമ്മതം മൂളിയതോടെയാണ് അയ്മ വിവാഹക്കാര്യം പ്രഖ്യാപിച്ചത്.രണ്ട് ചിത്രങ്ങള്‍ ചെയ്ത് ശ്രദ്ധേയായ അയ്മയ്ക്ക് ഇനിയും സിനിമകള്‍ ചെയ്യണ്ടേ.. നായികയാകേണ്ടേ എന്നും ചിലര്‍ ചോദിയ്ക്കുന്നു. എന്നാല്‍ നായികയായി അഭിനയിക്കുന്നതിനോട് തനിക്ക് താത്പര്യമില്ലെന്ന് ക്ലാസിക് ഡാന്‍സ് നര്‍ത്തകി കൂടെയായ അയ്മ നേരത്തെ വ്യക്തമാക്കിയിരുന്നു.