¡Sorpréndeme!

BJP പ്രവർത്തകരെ വെട്ടി മട്ടന്നൂരില്‍ ഹർത്താല്‍

2017-12-20 122 Dailymotion

Hartal In Mattannoor

കണ്ണൂരില്‍ ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു. മാലൂരില്‍ അഞ്ച് ബിജെപി പ്രവർത്തകർക്കും കതിരൂരില്‍ ഒരു ആർഎസ്എസ് പ്രവർത്തകനുമാണ് വെട്ടേറ്റത്. മട്ടന്നൂർ നിയോജക മണ്ഡലത്തില്‍ ബിജെപി ഹർത്താല്‍ ആചരിക്കുകയാണ്. മാലൂർ പൊലീസ് സ്റ്റേഷനില്‍ പോയി മടങ്ങുമ്പോഴാണ് ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായത്. ബിജെപി മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് ചേലമ്പ്ര രാജൻ, പാർട്ടി മുനിസിപ്പാലിറ്റി വൈസ് പ്രസിഡന്റ് സുനിൽകുമാർ, നീർവേലിൽ അനീഷ്, മോഹനൻ, ഗംഗാധരൻ എന്നിവർക്കാണ് വെട്ടേറ്റത്.ഇവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുനിൽ കുമാറിന്റെയും ഗംഗാധരന്റെയും തലക്കും കാലിനും ഗുരുതരമായി പരിക്കുണ്ട്.ഇവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മട്ടന്നൂർ നിയോജക മണ്ഡലത്തിൽ ബിജെപി ഹർത്താൽ ആചരിക്കുകയാണ്.
മാലൂർ പോലീസ് സ്റ്റേഷനിൽ പോയി മടങ്ങുമ്പോഴാണ് ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ അടിച്ചു തകർത്ത ശേഷം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കതിരൂരിൽ ആർഎസ്എസ് പ്രവർത്തകൻ പ്രവീണിനാണ് വെട്ടേറ്റത്. ബൈക്കിൽ സഞ്ചരിക്കവേ മുഖം മൂടി സംഘം ആക്രമിക്കുകയായിരുന്നു.