¡Sorpréndeme!

കേരളത്തെ ഞെട്ടിച്ചത് ചൗഹാന്‍ ഗ്യാങ്? കരുതിയിരിക്കുക | Oneindia Malayalam

2017-12-19 417 Dailymotion

Chouhan gang of Maharashtra behind Kochi burglary?

സംസ്ഥാനത്തെ മുഴുവന്‍ ഞെട്ടിക്കുന്നതായിരുന്നു തൃപ്പൂണിത്തുറയിലും പുല്ലേപ്പടിയിലും നടന്ന കവര്‍ച്ച. വീട്ടുകാരെ ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഘത്തെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചു. ഉത്തരേന്ത്യയില്‍ വന്‍ ശൃംഖലയായി പ്രവര്‍ത്തിക്കുന്ന വികാസ് ഗോഡാജി ചൗഹാന്‍ എന്നയാളുടെ നേതൃത്വത്തിലുള്ള ചൗഹാന്‍ സംഘത്തെയാണ് പോലീസിന് സംശയം. കൊച്ചിയില്‍ നടന്ന കവര്‍ച്ച ചൗഹാന്‍ സംഘത്തിന്റെ മോഷണ രീതിയുമായി സാമ്യമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. സംഘത്തലവനെ പിടിക്കാന്‍ പോലീസ് സംഘം മഹാരാഷ്ട്രയിലെത്തിയിട്ടുണ്ട്. കവര്‍ച്ച നടന്ന സ്ഥലം പരിശോധിച്ച ശേഷം ഐജി പോലീസുകാര്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ചൗഹാന്‍ ഗ്യാങിനെ കുറിച്ച് സൂചന നല്‍കുന്നത്. 2009ല്‍ തിരുവനന്തപുരത്ത് സംഘം നടത്തിയ മോഷണവും കൊച്ചിയില്‍ ഇപ്പോള്‍ നടന്ന സംഭവവും സാമ്യമുണ്ട്. തിരുവനന്തപുരത്ത് കവര്‍ച്ച നടത്തിയവര്‍ പൂനെയിലുള്ളവരായിരുന്നു. മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന സംഘമാണ് കവര്‍ച്ചയ്ക്ക് കേരളത്തില്‍ എത്തിയിട്ടുള്ളത്. 2009ല്‍ തിരുവനന്തപുരത്തെ മോഷണവുമായി ബന്ധപ്പെട്ട് സംഘത്തലവന്‍ വികാസ് ഗോഡാജി ചൗഹാനെ പിടികൂടിയിരുന്നു. തുടര്‍ന്ന് മഹാരാഷ്ട്ര് പോലീസിന് കൈമാറി.