¡Sorpréndeme!

ഐഎസിന് ആയുധം കിട്ടിയതിന് സൗദിയും അമേരിക്കയും? | Oneindia Malayalam

2017-12-16 291 Dailymotion

ലോകത്തിന് ഇപ്പോഴും വൻ ഭീഷണിയാണ് ഇസ്ലാമിക് സ്റ്റേറ്റ് അഥവാ ഐഎസ്. സിറിയയിലും ഇറാഖിലും ആണ് ഐഎസിൻറെ ഉത്ഭവം. നിലവില്‍ ഈ രണ്ട് രാജ്യങ്ങളിലും ഐഎസ് നാമാവശേഷം ആയിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഇന്തോനേഷ്യ പോലുള്ള മറ്റ് രാജ്യങ്ങളില്‍ ഐഎസ് ശക്തി പ്രാപിക്കുകയാണ്. ഐഎസിന് എവിടെ നിന്നാണ് ആയുധങ്ങള്‍ കിട്ടുന്നത്? വളരെ നാളായി ഉയരുന്ന ചോദ്യങ്ങളാണ്. ല അന്താരാഷ്ട്ര ആയുധ നിര്‍മാതാക്കളില്‍ നിന്നും ഇവര്‍ പിന്നീട് രഹസ്യമായി ആയുധങ്ങള്‍ വാങ്ങിയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ ആരോപണം അമേരിക്കയ്‌ക്കെതിരേയും ഉയര്‍ന്നിട്ടുണ്ട്. പക്ഷേ, അതിലും ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അസദിനെ തുരത്താന്‍ സൗദിയും അമേരിക്കയും കൈകോര്‍ക്കുന്ന കാഴ്ചയായിരുന്നു ആദ്യ ഘട്ടത്തില്‍ കണ്ടിരുന്നത്. വിമത സൈന്യങ്ങള്‍ക്ക് ആയുധങ്ങളും പണവും നല്‍കിയിരുന്നത് സൗദി ആണെന്ന ആരോപണം ശക്തമായിരുന്നു. ഇത് ഒരു പരിധിവരെ ശരിയും ആയിരുന്നു. ഐഎസിന് വേണ്ടിയുള്ള പോരാട്ടത്തിന് വേണ്ടി ഇറാഖിലും സിറിയയിലും കുർദുകളെ സൈനിക വത്ക്കരിച്ചതില്‍ അമേരിക്കക്ക് പങ്കുണ്ട്. എന്നാല്‍ സൗദിയും അമേരിക്കയും വിമതര്‍ക്ക് നല്‍കിയ പല ആയുധങ്ങളും എത്തിപ്പെട്ടത് ഐസിസിന്റെ കൈവശം ആണ് എന്ന് ആരോപണം ഉണ്ട്. മറ്റ് വിമതരില്‍ നിന്ന് പണം കൊടുത്ത് ഐസിസ് ഇവ വാങ്ങുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.