¡Sorpréndeme!

ജിഷ കേസ്: യഥാർഥ പ്രതി അമീർ അല്ല? | Oneindia Malayalam

2017-12-16 279 Dailymotion

Jisha Case: Ameerul Islam's Father To Move To High Court

കേരളത്തെയാകെ ഞെട്ടിച്ച കേസുകളിലൊന്നാണ് ജിഷ വധക്കേസ്. കേസിലെ ഏകപ്രതിയായ അമീറുല്‍ ഇസ്ലാമിന് രണ്ട് ദിവസം മുൻപ് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി വധശിക്ഷ വിധിച്ചിരുന്നു. കോടതിവിധിക്ക് പിന്നാലെ അമീറിനെ വിയ്യൂർ ജയിലിലേക്ക് മാറ്റിയിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അമീറിൻറെ പിതാവ്. യഥാർഥ പ്രതി അമീർ അല്ലെന്നും കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുമാകും ഹർജി. അമീറുളാണ് ജിഷയെ കൊലപ്പെടുത്തിയത് എന്നതിനു തെളിവില്ലന്നാണ് ഹൈക്കോടതിയില്‍ നല്‍കുന്ന ഹര്‍ജിയില്‍ പ്രതിഭാഗം ചൂണ്ടിക്കാട്ടുക. ജിഷയുടെ നഖത്തില്‍ നിന്നും കിട്ടിയ ചര്‍മം അമീറുളിന്റേതാണെന്ന് തെളിയിക്കാന്‍ പോലീസിനായിട്ടില്ല. ജിഷയുടെ ചുരിദാറില്‍ നിന്നു ലഭിച്ച ഉമിനീര്‍ അമീറുളിന്റേതുമായി യോജിക്കുന്നില്ലെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതായും പിതാവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. മാത്രമല്ല ജിഷയുടെ വീടിന്റെ വാതില്‍പ്പടിയില്‍ നിന്നു ലഭിച്ച രക്തക്കറയുടെ പരിശോധനാ ഫലവും പോലീസ് പുറത്തുപറയുന്നില്ലെന്ന് ഹര്‍ജിയില്‍ സൂചിപ്പിക്കും.