¡Sorpréndeme!

ഗുജറാത്തില്‍ താമര തന്നെ? | Oneindia Malayalam

2017-12-14 115 Dailymotion

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 63 ശതമാനം പോളിങ് രേഖപ്പെടുത്തി. വോട്ടെടുപ്പ് പൂർത്തിയായതോടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നുതുടങ്ങി. ഗുജറാത്തില്‍ വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തില്‍ വരുമെന്നാണ് റിപ്പോർട്ട്. അര്‍ബന്‍ മേഖലയില്‍ ബിജെപിക്ക് തിരിച്ചടിയേറ്റെങ്കിലും റൂറല്‍, വില്ലേജ് മേഖലകൾ ബി ജെ പിക്ക് ഒപ്പം നിന്നു. 109 സീറ്റുകളാണ് ടൈംസ് നൗ - വി എം ആർ എക്സിറ്റ് പോൾ ബി ജെ പിക്ക് പ്രവചിക്കുന്നത്. ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെ ബൂത്തിലെത്തിയ വോട്ടർമാരെ ആധാരമാക്കിയാണ് ഈ വിവരം. മൂന്ന് ശതമാനം വരെ അങ്ങോട്ടോ ഇങ്ങോട്ടോ സീറ്റ് നിലയിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. എന്നാലും അന്തിമഫലത്തെ ഇത് ബാധിക്കാനിടയില്ല. ബിജെപിയുടെ എക്കാലത്തെയും ഉറച്ച കോട്ടയാണ് ഗുജറാത്ത്. കഴിഞ്ഞ 22 വർഷമായി ബിജെപിയാണ് ഗുജറാത്ത് ഭരിക്കുന്നത്. എന്നാല്‍ ലഭിക്കുന്ന ആകെ സീറ്റുകളില്‍ കുറവ് വരാനിടയുണ്ട്. 10 സീറ്റുകളുടെ കുറവുണ്ടാകുമെന്നാണ് സൂചന.