¡Sorpréndeme!

ശ്യാമപ്രസാദും മോഹന്‍ലാലും ഒന്നിക്കുന്നു? | filmibeat Malayalam

2017-12-13 536 Dailymotion

Mohanlal and Shyamaprasad To Team Up Soon

മോഹന്‍ലാലും ശ്യാമപ്രസാദും ഒന്നിക്കുന്ന ഒരു ചിത്രം യാഥാര്‍ത്ഥ്യമാകുകയാണ് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന പുതിയ റിപ്പോര്‍ട്ട്. ശ്യാമപ്രസാദ് പറഞ്ഞ കഥയില്‍ മോഹന്‍ലാല്‍ തൃപ്തനാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാന്‍ തനിക്കും ആഗ്രഹമുണ്ട്. എന്നാല്‍ അതിന് പറ്റിയ ഒരു കഥ ലഭിച്ചില്ല. അതുകൊണ്ടാണ് തങ്ങള്‍ ഒരുമിച്ച ഒരു സിനിമ ഇതുവരെ സംഭവിച്ചില്ലെന്നും ഒരു അഭിമുഖത്തില്‍ ശ്യാമപ്രസാദ് പറഞ്ഞിരുന്നു. മോഹന്‍ലാലിനെ നായകനാക്കാന്‍ പറ്റുന്ന ഒരു കഥ ശ്യാമപ്രസാദ് കഴിഞ്ഞ മാസം മോഹന്‍ലാലിനോട് പറഞ്ഞു. മോഹന്‍ലാല്‍ ആ കഥയില്‍ തൃപ്തനാണെന്നാണ് പുറത്ത് വരുന്ന വിവരം. 2018ലോ 2019ലോ ചിത്രം യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിവിന്‍ പോളി, തൃഷ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ശ്യാമപ്രസാദ് സംവിധാനം ഹായ് ജൂഡ് എന്ന ചിത്രം റിലീസിന് തയാറെടുക്കുകയാണ്. നിവിന്‍ പോളിക്കൊപ്പം ശ്യാമപ്രസാദിന്റെ മൂന്നാമത് ചിത്രമാണ് ഹായ് ജൂഡ്.