¡Sorpréndeme!

'നിങ്ങളുടെ രാജ്യത്തെ രക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ല'

2017-12-13 155 Dailymotion

Trump Warned By Akayed Ullah

യു.എസിനെ സംരക്ഷിക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടെന്ന് ന്യൂയോര്‍ക്കില്‍ സ്‌ഫോടനം നടത്തിയ ഐ.എസ്.ഐ.എസ് അനുകൂലിയായ ബംഗ്ലാദേശി യുവാവ്. മാന്‍ഹാട്ടന്‍ സബ്‌വേ സ്‌റ്റേഷനില്‍ പൈപ്പ് ബോംബ് സ്ഥാപിക്കുന്നതിനു മുമ്പ് തന്റെ ഫേസ്ബുക്കിലാണ് യുവാവ് ഇങ്ങനെ കുറിച്ചത്. ‘രാജ്യത്തെ രക്ഷിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടു ട്രംപ്’ എന്നായിരുന്നു ബംഗ്ലാദേശി യുവാവ് അകയദ് ഉള്ളാ കുറിച്ചത്. ഇസ്‌ലാമിക് സ്റ്റേറ്റ് അനുയായികള്‍ക്കും അംഗങ്ങള്‍ക്കും മാത്രം മനസിലാവുന്ന ഭാഷയില്‍ ചില പ്രസ്താവനകളും ഉള്ളായുടെ ഫേസ്പുക്ക് അക്കൗണ്ടിലുണ്ട്. ഐ.എസ്.ഐ.എസിന്റെ പേരില്‍ താന്‍ ആക്രമണം നടത്തുകയാണെന്ന് അറിയിക്കുകയായിരുന്നു ഇതുവഴിയെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് ദേഹത്തു പൈപ്പ് ബോംബ് വച്ചു കെട്ടി ചാവേറാകാൻ ശ്രമിച്ചത്. ദേഹത്തു പൈപ്പ് ബോംബ് കെട്ടിവച്ചാണു സ്ഫോടനം നടത്തിയതെന്നു പൊലീസ് പറഞ്ഞു. നാടൻ ബോംബ് ഭാഗികമായി പൊട്ടിയെങ്കിലും കാര്യമായ നാശനഷ്ടമുണ്ടാക്കാനായില്ല.