¡Sorpréndeme!

ലാലേട്ടന്റെ 30 നായികമാർ ഏറ്റവും ബെസ്റ്റ് ആര്? | filmibeat Malayalam

2017-12-11 44 Dailymotion

Mohanlal And His Popular Actress

മലയാളികളുടെ എവർഗ്രീൻ താരങ്ങളിലൊരാളാണ് മോഹൻലാല്‍. അഭിനയിച്ച് അവിസ്മരണീയമായ ഒരുപാട് കഥാപാത്രങ്ങളുണ്ട് ലാലേട്ടൻറേതായി. ഒരുപാട് നായികമാർക്കൊപ്പവും മറ്റൊരുപാട് താരങ്ങള്‍ക്കും ഒപ്പം ലാലേട്ടൻ അഭിനയിച്ചിട്ടുണ്ട്. അതിലേറ്റവും ഇഷ്ടം ആരോടാണ്? ഏറ്റവും ഇഷ്ടം ശോഭനയോടാണ് എന്ന് മോഹൻലാല്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അഭിനയിക്കാന്‍ ഏറ്റവും കംഫര്‍ട്ട് ശോഭനയ്‌ക്കൊപ്പമാണെന്നാണ് ലാല്‍ പറഞ്ഞത്. ലാലിന്റെ 30 നായികമാരെ കുറിച്ചാണ് ഇനി പറയുന്നത്. ശോഭന മോഹന്‍ലാലിന്റെ ഏറ്റവും മികച്ച ജോഡി ശോഭനയാണെന്ന അഭിപ്രായം പലര്‍ക്കുമുണ്ട്. മിന്നാരം, തേന്മാവിന്‍ കൊമ്പത്ത്, പവിത്രം, മായാമയൂരം, വെള്ളാനകളുടെ നാട്, ഉള്ളടക്കം അങ്ങനെ പതിനഞ്ചിലധികം ചിത്രങ്ങളില്‍ മോഹന്‍ലാലും ശോഭനയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട് മഞ്ജു വാര്യര്‍ വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമേ മഞ്ജു അഭിനയിച്ചിട്ടുള്ളൂ. അതില്‍ മൂന്ന് ചിത്രം മോഹന്‍ലാലിനൊപ്പം. മൂന്നും ഗംഭീര അഭിനയമായിരുന്നു. ആറാം തമ്പുരാന്‍, കന്മദം, എന്നും എപ്പോഴും എന്നീ ചിത്രങ്ങള്‍. സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രത്തില്‍ മഞ്ജുവിന്റെ കാമുകനായി ഒരു അതിഥി വേഷം ലാല്‍ ചെയ്തിരുന്നു.