¡Sorpréndeme!

ഈ അവതാരകമാരുടെ പ്രതിഫലം കേള്‍ക്കണോ? | filmibeat Malayalam

2017-12-07 101 Dailymotion

Remuneration Of Television Anchors

മിനിസ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു പാട് അവതാരകമാരുണ്ട്. അവരില്‍ പലരും ഇന്ന് പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ്. എന്നാല്‍ ഇവരുടെ പ്രതിഫലത്തെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മിനിസ്‌ക്രിന്‍ പരിപാടികളില്‍ അവതാരകയായി തുടങ്ങിയ രഞ്ജിനി ഹരിദാസ് ഇപ്പോള്‍ അറിയപ്പെടുന്ന ആങ്കറായി മാറിയിരിക്കുകയാണ്. ചാനല്‍ പരിപാടികള്‍ക്ക് പുറമെ മറ്റ് പരിപാടികളിലും രഞ്ജിനി അവതാരകയായി എത്താറുണ്ട്. ഒരു കോടി രൂപയാണ് രഞ്ജിനിക്ക് ലഭിക്കുന്നത്. മഴവില്‍ മനോരമയിലെ ഡിഫോര്‍ ഡാന്‍സിലൂടെയാണ് പേളി മാണി ശ്രദ്ധിക്കപ്പെട്ടത്. ഫ്‌ളവേഴ്‌സ് ചാനലില്‍ പ്രേക്ഷപണം ചെയ്യുന്ന കട്ടുറുമ്പ് എന്ന പരിപാടിയും പേളിയാണ് അവതരിപ്പിക്കുന്നത്. ഇടയ്ക്ക് സിനിമയിലും മുഖം കാണിച്ചിരുന്നു. 70 ലക്ഷം രൂപയാണ് പേളിയുടെ് പ്രതിഫലം. അവതരണത്തില്‍ തന്റേതായ ശൈലി സൂക്ഷിക്കുന്ന നൈല ഉഷയ്ക്ക് 60 ലക്ഷമാണ് പ്രതിഫലമായി ലഭിക്കുന്നത്.