¡Sorpréndeme!

നിവിനൊപ്പം അഭിനയിക്കാൻ ഈ നടി ചെയ്തത്? | filmibeat Malayalam

2017-12-07 342 Dailymotion

Priya Anand About Kayamkulam Kochunni And Nivin pauly

നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ അഭിനയിക്കാനായി പ്രിയാ ആനന്ദ് വേണ്ടെന്ന് വെച്ചത് നേരത്തെ സൈൻ ചെയ്ത മൂന്ന് ചിത്രങ്ങള്‍. ഒരു പീരീഡ് ചിത്രത്തില്‍‌ അഭിനയിക്കാനുള്ള താത്പര്യം കൊണ്ടാണ് മറ്റ് ചിത്രങ്ങള്‍ വേണ്ടെന്ന് വെച്ചതെന്നാണ് പ്രിയ പറയുന്നത്. തന്നെയുമല്ല മലയാളത്തിലെ ഏറ്റവും പ്രമുഖരില്‍ ഒരാള്‍ക്കൊപ്പം അഭിനയിക്കുന്നു എന്നതും തന്നെ ആകർഷിച്ചുവെന്നും പ്രിയ കൂട്ടിച്ചേർത്തു. എസ്രയാണ് പ്രിയയുടെ മലയാള അരങ്ങേറ്റ ചിത്രം. ഹൊറർ ചിത്രത്തിലൂടെയാണ് പ്രിയ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. തമിഴ് കന്നഡ ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രിയ ഇന്ത്യ മുഴുവൻ ആരാധകരുള്ള നടിയാണ്. നാല് മുതല്‍ അഞ്ച് മാസത്തോളം ഷൂട്ട് ചെയ്താല്‍ മാത്രമെ കായംകുളം കൊച്ചുണ്ണിയുടെ ഷെഡ്യൂള്‍ പൂർത്തിയാകുകയുള്ളൂ. ഇതിനിടയില്‍ മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കുക സാധ്യമല്ല. പിരീഡ് ചിത്രമായതിനാല്‍ ലുക്കിലും മറ്റും വലിയ മാറ്റങ്ങള്‍ ആവശ്യവുമാണ്.