കൊച്ചി മെട്രോ അധികൃതരെ പുലിവാല് പിടിപ്പിച്ച് കുമ്മനാന. മെട്രോയുടെ ഭാഗ്യചിഹ്നമായ കുഞ്ഞൻ ആനക്ക് പേരു ചോദിച്ച് ഫേസ്ബുക്കില്‍ മത്സരം സംഘടിപ്പിച്ചതാണ് പ്രശ്നമായത്. ലിജോ ജോസ് എന്നയാള്‍ നിർദേശിച്ച കുമ്മനാന എന്ന പേരിനാണ് കമൻറ് ബോക്സില്‍ ഏറ്റവുമധികം ആരാധകരുള്ളത്. ആയിരക്കണക്കിന് ലൈക്കാണ് ഈ പേര് വാങ്ങിക്കൂട്ടിയത്. ഇതാണ് മെട്രോയെ വട്ടംകറക്കിയത്. ഒടുവില്‍ വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്ന പേര് പാടില്ലെന്ന് മെട്രോ അധികൃതർക്ക് നിയമാവലി മാറ്റേണ്ടി വന്നു. കുമ്മനാനയെ പറപ്പിക്കൂ അർമ്മാദിക്കൂ എന്നാണ് ഗെയിമിൻറെ പേര്. ഗെയിം ഡൌണ്‍ലോഡ് ടെയ്യുന്നതോടെ തള്ളാൻ തയ്യാറാണോ എന്ന ഓപ്ഷൻ വരും. ആനയെ തള്ളുന്നതോടെ ആന മുകളിലേക്ക് പൊങ്ങുന്നതും താഴെ വീഴുന്നതുമാണ് ഗെയിം. ഇതോടെ ഒരു പോയിൻറ് ലഭിക്കും. എന്നാല്‍ പ്ലേ സ്റ്റോറില്‍ ഈ ഗെയിമില്ല. വ്യാഴാഴ്ചയാണ് ഭാഗ്യ ചിഹ്നമായ കുഞ്ഞൻ ആനക്ക് പേര് ചോദിച്ച് കൊച്ചി മെട്രോ ഫേസ്ബുക്ക് മത്സരം സംഘടിപ്പിച്ചത്.