Nivin Pauly About Thala Ajith Movie
നിവിന്‍ പോളിയുടെ റിച്ചി എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് തമിഴ് ആരാധകര്‍. ചിത്രം വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തുന്നത്. അതിനിടെ ഇപ്പോഴിതാ നിവിന്‍ വീണ്ടുമൊരു തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു. തല അജിത്തിന്റെ പുതിയ ചിത്രത്തില്‍ നിവിനും അഭിനയിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഈ വാര്‍ത്തയുടെ വാസ്തവത്തേക്കുറിച്ച് ഒരു അഭിമുഖത്തില്‍ നിവിന്‍ പോളിയോട് ചോദിച്ചപ്പോള്‍, തന്നെ ആരും ഇതിനായി വിളിച്ചിട്ടില്ല, താന്‍ ഇങ്ങനെ ഒരു കാര്യം അറിഞ്ഞിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അത്തരത്തില്‍ ഒരു ക്ഷണം ലഭിച്ചാല്‍ താന്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നും നിവിന്‍ പറഞ്ഞു. കന്നട ചിത്രമായ ഉളിദവരു കണ്ടംതേ എന്ന ചിത്രത്തിന്റെ റീമേക്കാണ് റിച്ചി. ചോക്ലേറ്റ് ഇമേജില്‍ നിന്ന് മാറി നെഗറ്റീവ് ഷേഡുള്ള നായകനെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.