Mohanlal Opens Up About Heroine Selection
നാല് പതിറ്റാണ്ടുക ളായി മലയാള സിനിമയുടെ നെടുംതൂണയായി സിനിമയില്‍ സജീവമായി തുടരുന്ന മോഹന്‍ലാലിനോട് നിങ്ങള്‍ എന്തിനാണ് പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ കൂടെ അഭിനയിക്കുന്നതെന്ന ചോദ്യത്തിന് താരത്തിന് കൃത്യമായ ഒരു ഉത്തരമുണ്ട്. ടുത്തിടെ ഒരു മാഗസീന് കൊടുത്ത അഭിമുഖത്തിലായിരുന്നു മോഹന്‍ലാല്‍ ഇക്കാര്യങ്ങള്‍ തുറന്ന് സംസാരിച്ചത്. മകളെക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ കൂടെ നായകനായി അഭിനയിക്കുന്നത് പ്രായത്തിനൊത്ത കഥാപാത്രം സ്വീകരിക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടല്ലേ എന്നായിരുന്നു ആദ്യ ചോദ്യം. ലോകത്ത് മുഴുവനുമുള്ള സിനിമയില്‍ നായകന്മാര്‍ക്ക് ്പ്രായമായാലും പ്രായം കുറഞ്ഞ നായികമാര്‍ക്കൊപ്പമായിരിക്കും അഭിനയിക്കുന്നത്. എന്നാല്‍കഴിഞ്ഞ കുറെ വര്‍ഷത്തിനുള്ളില്‍ താന്‍ അത്തരത്തില്‍ ചെറുപ്പക്കാരിയായ നായികയോടൊപ്പം ഏത് സിനിമയിലാണ് അഭിനയിച്ചതെന്ന് തനിക്ക് പോലും ഓര്‍മ്മയില്ലെന്നും ലാലേട്ടന്‍ വ്യക്തമാക്കുന്നു.