¡Sorpréndeme!

ദീപികയ്ക്ക് വേണ്ടി താനില്ലെന്ന് തുറന്നടിച്ച്‌ കങ്കണ

2017-12-04 0 Dailymotion

ദീപികയ്ക്ക് വേണ്ടി താനില്ലെന്ന് തുറന്നടിച്ച്‌ കങ്കണ


പദ്മാവതി വിവാദത്തെ തുടര്‍ന്ന് ദീപിക പദുക്കോണിനെതിരെ ഒരു വശത്ത് ഭീഷണി ശക്തമായിക്കൊണ്ടിരിക്കുമ്പോള്‍ തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് വേണ്ടി ഒറ്റക്കെട്ടായി അണിനിരക്കുകയാണ് ബോളിവുഡ്. എന്നാല്‍, ഐക്യത്തിനിടയിലും ചിലവിള്ളലുകള് ബി ഠൗണില്‍ പ്രത്യക്ഷമാണ്.ഈ കൂട്ടത്തില്‍ ചേരാനാവില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് രംഗത്തുവന്നത് മറ്റാരുമല്ല, കങ്കണ റണാവത്ത് തന്നെ.ദീപികയ്ക്കുവേണ്ടി താരങ്ങള്‍ ഒന്നിച്ച് ഒപ്പിട്ട് ഒരു നിവേദനം നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഈ നിവേദനത്തില്‍ താന്‍ ഒപ്പിടില്ലെന്ന് നിവേദനവുമായി ചെന്നു കണ്ട ശബാന ആസ്മിയോട് കങ്കണ തുറന്നു പറഞ്ഞതായിട്ടാണ് സൂചന .കങ്കണയും ദീപികയും തമ്മില്‍ അത്ര സുഖകരമായ ബന്ധമല്ല എന്നത് ബോളിവുഡില്‍ പരസ്യമായ രഹസ്യമാണ്
2014ല്‍ ഹാപ്പി ന്യൂഇയറിലെ അഭിനയത്തിന് ലഭിച്ച പുരസ്‌കാരം ദീപിക കങ്കണയ്ക്ക് സമര്‍പ്പിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള വൈരം മറനീക്കി പുറത്തുവന്നത്. ക്യൂനിലെ തന്റെ പ്രകടനത്തെ നേരിട്ടു വിളിച്ച് അഭിനന്ദിക്കാതെ ഇതിനെക്കുറിച്ച് പരസ്യമായി സംസാരിക്കുകയായിരുന്നില്ല എന്ന കങ്കണയുടെ അഭിപ്രായപ്രകടനമാണ് അസ്വാരസ്യം പരസ്യമാക്കിയത്. താനും ദീപികയും നല്ല സുഹൃത്തുക്കളല്ല എന്ന് ഒരു അഭിമുഖത്തില്‍ കങ്കണ പറയുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.ഹൃത്വിക് റോഷനുമായുണ്ടായ തര്‍ക്കത്തില്‍ ദീപിക തന്റെ പക്ഷത്ത് നില്‍ക്കാത്തതില്‍ കങ്കണയ്ക്ക് രോക്ഷമുണ്ടായിരുന്നു എന്നും അവസരം വന്നപ്പോള്‍ കങ്കണ അത് പ്രകടിപ്പിച്ചുവെന്നുമാണ് കരുതുന്നത്.
എന്നിരുന്നാലും കലാരംഗത്തെ മുഴുവന്‍ ബാധിക്കാവുന്ന ആവിശ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റത്തില്‍ താരങ്ങള് ഇരുതട്ടില്‍ നില്ക്കുന്നത് ബിഠൗണിനെ ഒകൈ ബാധിക്കും


Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom