¡Sorpréndeme!

അഴിക്കുള്ളിലായ കോടീശ്വരന്‍ ബിന്‍ തലാലിന്റെ അവസ്ഥ?

2017-12-02 11 Dailymotion

Why Saudi Prince bin Talal's 'friends' have abandoned him

സൗദിയില്‍ അറസ്റ്റിലായ രാജകുമാരന്‍മാരില്‍ ഏറ്റവും പ്രമുഖര്‍ മൈതിബ് ബിന്‍ അബ്ദുള്ളയും അല്‍ വലീദ് ബിന്‍ തലാലും ആയിരുന്നു. രു ബില്യണ്‍ ഡോളര്‍ നല്‍കി മൈതിബ് ബിന്‍ അബ്ദുള്ള തടവറയില്‍ നിന്ന് പുറത്തിറങ്ങി. പക്ഷേ, ഇപ്പോഴും അല്‍ വലീദിന്റെ കാര്യത്തില്‍ ഒരു തീരുമാനവും ആയിട്ടില്ല. ലോകത്തിലെ ശതകോടീശ്വരന്‍മാരുടേയും രാഷ്ട്ര നേതാക്കളുടേയും ഒക്കെ അടുത്ത സുഹൃത്തായിരുന്നു അല്‍വലീദ്. പക്ഷേ അല്‍ വലീദിന് വേണ്ടി ഇതുവരെ ആരും രംഗത്ത് വന്നിട്ടില്ല. അല്‍ വലീദിന്റെ അറസ്റ്റില്‍ ഇപ്പോഴും ലോകം പ്രതികരിക്കാത്തതിന് രണ്ട് കാരണങ്ങള്‍ ഉണ്ട് എന്നാണ് സിഎന്‍ബിസി ന്യൂസിലെ മുതിര്‍ന്ന കോളമിസ്റ്റ് ആയ ജേക്ക് നൊവാക് പറയുന്നത്. സാമ്പത്തികവും രാഷ്ട്രീയവും ആണ് ആണ് ആ കാര്യങ്ങള്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കമ്പനിയാണ് അരാംകോ. സൗദി സര്‍ക്കാരിന് കീഴിലുള്ളതാണ് ഇത്. ലോകം ഈ കമ്പനിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ലോകത്തിലെ പല പ്രമുഖ നിക്ഷേപകരും. അതുകൊണ്ട് തന്നെ ആണത്രെ അല്‍ വലീദിന് വേണ്ടി ആരും ഒന്നും മിണ്ടാത്തത്. കടുത്ത ട്രംപ് വിമര്‍ശകന് കൂടി ആയിരുന്നു അല്‍ വലീദ് എന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്.