അപ്പാര്‍ട്ടുമെന്‍ുകളില്‍ മാലിന്യ സംസ്കരണ പ്ളാന്‍ുകള്‍ (എസ്ടിപി) സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ബെംഗളുരുവില്‍ നിശബ്ദ പ്രതിഷേധവും മനുഷ്യ ചങ്ങലയും. കെട്ടിടങ്ങളുടെ ഉറപ്പും, ഘടനയും നോക്കാതെ പ്ളാന്‍റ് സ്ഥാപിക്കക്കണമെന്ന സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ചാണ് അപ്പാര്‍ട്ട് മെന്‍റ്സ് ഫോറിത്തിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ആയിരക്കണക്കിന് പേരാണ് ബംഗളൂരുവിലെ വിവിധയിടങ്ങളില്‍ മനുഷ്യ ചങ്ങല തീര്‍ത്ത് പ്രതിഷേധത്തിന്റെ ഭാഗമായത്. അന്‍പതിലധികം യൂണിറ്റുകളുള്ള എല്ലാ അപാര്‍ട്മെന്‍റുകളിലും അത് എത്ര കാലപ്പഴക്കമുള്ളതാണെങ്കിലും ഡിസംബര്‍ 31ന് മുന്‍പ് പ്ലാന്‍റ് സ്ഥാപിക്കണമെന്നായിരുന്നു ഉത്തരവ്. ബംഗളൂരും അപാര്‍ട്മെന്‍റ് ഫെഡറേഷന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എത്രത്തോളം പ്രായോഗികമാണെന്ന് പരിശോധിക്കാതെയാണ് സര്‍ക്കാര്‍ ഇങ്ങനെ ഒരു ഉത്തരവ് ഇറക്കിയതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. സാധാരണക്കാരനെ ബുദ്ധമുട്ടിക്കുന്നതിന് പകരം മറ്റെന്തെങ്കിലും പോംവഴി തേടുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്ന് ബിഎഎഫ് അംഗങ്ങള്‍ പറയുന്നു.
Over 10,000 apartment residents in Bangalore protest against mandatory STP