വിവാദ പ്രശസ്തിയില്‍ നീലക്കുറുഞ്ഞികള്‍...
വാര്‍ത്തകളില്‍ വിവാദകഥാപാത്രമായിമാറിയ നീലക്കുറിഞ്ഞി വനമേഖല
ഒരു ചെടിയുടെ പേരില് ഏറെ പ്രശസ്തവും ഇപ്പോള്‍ വിവാദങ്ങളിലും പെട്ടിരിക്കുന്ന മേഖവ,കുറിഞ്ഞി ച്ചെടിയുടെ സംരക്ഷണത്തിനായി കേരളത്തില്‍ ആദ്യമായി സംരക്ഷിതമേഖലയായി പ്രഖ്യാപിക്കപ്പെട്ടയിടം.12 വര്‍ഷത്തിലൊരിക്കല്‍ പുഷ്പ്പിക്കുന്ന ചെടിയാണ് നീലക്കുറിഞ്ഞി.ആകെ 250 വിഭാഗത്തില്‍പ്പെട്ട കുറിഞ്ഞി സസ്യങ്‌ളെ കണ്ടെത്തിയിട്ടുണ്ട്.ഇതില് തന്നെ 46 എണ്ണം ഇന്ത്യയിലുണ്ട്.സ്‌ട്രോബിലാന്തേസ് വിഭാഗത്തില്‍പ്പെട്ടതാണ് നീലക്കുറിഞ്ഞി
വര്‍ഷാവര്‍ഷം പൂക്കുന്ന കുറിഞ്#ി ചെടികള്‍ മുതല്‍ 16 വര്‍ഷത്തിലൊരിക്കല്‍ പുഷ്പ്പിക്കുന്ന ഇനവുമുണ്ട്.
ഇടുക്കി മേഖലയില്‍ കാണുന്നത് 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിച്ചെടികളാണ്.2006ലാണ് മുന്‍പ് ഇടുക്കിയില്‍ കുറിഞ്ഞിച്ചെടികളുടെ പൂക്കാലം.നീലക്കുറിഞ്ഞി വ്യാപകമായി പൂക്കുന്ന 3200 ഹെക്ടര്‍ പ്രദേശം ഉള്‍പ്പെടുത്തി 2006-ലാണ് കുറിഞ്ഞി ഉദ്യാനം പ്രഖ്യാപിക്കുന്നത്.നീലക്കുറിഞ്ഞി പൂക്കുന്ന മേഖലകളില്‍ വനംവകുപ്പിന്റെ പ്രത്യേക പട്രോളിങ് വഴി നീലക്കുറിഞ്ഞി നശിപ്പിക്കുന്നതും മോഷ്ടിക്കുന്നതും തടയുക, കാട്ടുതീയില്‍ നിന്ന് സംരക്ഷിക്കുക തുടങ്ങിയവയാണ് ഉദ്യാനത്തിന്റെ പ്രധാന ലക്ഷ്യം.അടുത്ത ജൂലായിലാണ് മൂന്നാറില്‍ കുറിഞ്ഞിപ്പൂക്കാലം 8 ലക്ഷത്തിലഘികം വിനോദസഞ്ചാരികള്‍ എത്തിച്ചേരുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom