¡Sorpréndeme!

ഈ ആപ്പുകള്‍ മൊബൈലില്‍ ഉണ്ടോ? സൂക്ഷിക്കുക | Oneindia Malayalam

2017-12-01 59 Dailymotion

China Spying Through 42 Apps: Intelligence Bureau

നിരവധി മൊബൈല്‍ ആപ്പുകള്‍ നമ്മള്‍ നിത്യജീവിതത്തിനിടയില്‍ ഉപയോഗിക്കാറുണ്ട്. നമ്മള്‍ നിത്യവും ഉപയോഗിക്കുന്നവയില്‍ നാല്‍പ്പതിലധികം ആപ്പുകള്‍ ഇന്ത്യയില്‍ ചാരപ്രവർത്തനം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതുമായ ട്രൂകോളർ, ഫയൽ ഷെയറിങ് ആപ്പായ ഷെയർഇറ്റ്, യുസി ബ്രൗസർ, യുസി ന്യൂസ്, മെസേജിങ്ആപ്പായ വീ ചാറ്റ്, ആന്റി വൈറസും സ്പേസ് ക്ലീനിങ് ആപ്പുമായ വൈറസ് ക്ലീനർ, ഡിയു ക്ലീനർ, ഡിയു ബാറ്ററി സേവർ, 360 സെക്യൂരിറ്റി, ക്ലീൻ മാസ്റ്റർ, ഇഎസ് ഫൈൽ എക്സ്പ്ലോറർ തുടങ്ങി നാൽപ്പത്തിരണ്ടോളം ആപ്പുകളാണ് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നത് എന്നാണ് റിപ്പോർട്ട്. ഈ ആപ്പുകളില്‍ ഭൂരിഭാഗവും ചൈന വികസിപ്പിച്ചതാണ്. ചൈനയും പാകിസ്ഥാനും മൊബൈല്‍ ഫോണുകളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന റിപ്പോര്‍ട്ട് ഇതിന് മുമ്പും വന്നിട്ടുണ്ട്.വിദേശ രഹസ്യാന്വേഷണ വിഭാഗമാണ് ഇന്ത്യയ്ക്ക് വിവരം നല്‍കിയത്.ലോകത്തെ ഞെട്ടിച്ച വനാക്രൈ സൈബർ ആക്രമണത്തിന് ശേഷം വീണ്ടും ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു.