Rumours spreading that Dulquer Salmaan have guest role in Pranav Mohanlal's debut Aadhi.
മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ഒട്ടേറെ കോമ്പിനേഷനുകളുണ്ട്. അതിലൊന്നാണ് മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന ഒരു ചിത്രം. 50ലേറെ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഏറെ നാളായി ഇരുവരെയും ഒന്നിച്ചൊരു ഫ്രെയിമില്‍ കണ്ടിട്ട്. എന്നാലിപ്പോഴത്തെ സിനിമാപ്രേമികള്‍ ആഗ്രഹിക്കുന്ന മറ്റൊരു കോമ്പിനേഷൻ കൂടിയുണ്ട്. ഇരുവരുടെയും മക്കള്‍ ഒന്നിക്കുന്ന ചിത്രം. ദുല്‍ഖർ സല്‍മാനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ചിത്രം. എന്നാല്‍ അത് സംഭവിക്കുന്നു എന്നാണ് റിപ്പോർട്ടുകള്‍. പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി അഭിനയിക്കുന്ന ചിത്രമാണ് ആദി. ചിത്രത്തില്‍ അതിഥിവേഷത്തില്‍ ദുല്‍ഖര്‍ സല്‍മാനും ഉണ്ടെന്നാണ് വാര്‍ത്തകള്‍. ഒരു ഗാന രംഗത്താണത്രെ ദുല്‍ഖര്‍ പ്രത്യക്ഷെടുന്നത്. വെറുതേ പറയുകയല്ല, ആദിയുടെ ലൊക്കേഷനില്‍ നിന്ന് പുറത്ത് വന്ന ഫോട്ടോയുമുണ്ട്.ചിത്രത്തിലെ ദുല്‍ഖറിന്റെ സാന്നിധ്യം രഹസ്യമാക്കി വയ്ക്കാനായിരുന്നു അണിയറപ്രവര്‍ത്തകരുടടെ ശ്രമം. എന്നാല്‍ ചിത്രത്തിന്റെ സഹസംവിധായകരില്‍ ആരില്‍നിന്നോ ദുല്‍ഖറുമൊത്തുള്ള പ്രണവിന്റെ ലൊക്കേഷന്‍ ചിത്രം ലീക്കായതോടെ ആ സസ്‌പെന്‍സ് പൊളിഞ്ഞു.