Protest Against 'Padmavati' Enters New Level
ബോളിവുഡ് ചിത്രം പദ്മാവതിക്കെതിരായ പ്രതിഷേധം ഓരോ ദിവസം കഴിയുംതോറും ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പദ്മാവതിയുടെ പേരില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ജയ്പ്പൂരിൽ നിന്നും 20 കിലോമീറ്റർ അകലെ നഹർഗഡ് കോട്ടയിലാണ് മൃതദേഹം കാണപ്പെട്ടത്. യുവാവിന്റെ മൃതദേഹം തൂങ്ങി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് 'പദ്മാവതി കാ വിരോത്' (പദ്മാവതിക്കെതിരെയുള്ള പ്രതിഷേധം) എന്ന് എഴുതി വച്ചിട്ടുള്ളതാണ് പദ്മാവതി സിനിമയുമായി മരണത്തെ കൂട്ടികെട്ടുന്നത്. സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്നത് സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. സിനിമ നിരോധിക്കാൻ രജ്പുത് കർണി സേന ആവശ്യപ്പെട്ടിരുന്നു. അതിനിടെ പദ്മാവതിയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഹര്‍ജി പരിഗണിക്കുന്നത് സിനിമയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് അനാവശ്യ പ്രോത്സാഹനം നല്‍കുമെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.