¡Sorpréndeme!

ഒടിയൻ-മാസ്റ്റർപീസ് പോരാട്ടം ജയിച്ചത് ആര്?

2017-11-24 917 Dailymotion

Mammootty's Masterpiece and Mohanlal's Odiyan released their teasers on the same date.

തിയറ്ററുകളില്‍ സൂപ്പർ താരങ്ങളുടെ ചിത്രങ്ങള്‍ ഒരുമിച്ചെത്തിയാല്‍ ആരാധകർക്ക് ആവേശവും ആഘോഷവുമാണ്. ഇപ്പോള്‍ ചിത്രങ്ങള്‍ മാത്രമല്ല, ടീസർ, ട്രെയിലർ റിലീസും ആഘോഷിക്കുന്ന കാലമാണ്. അത്തരം പോരാട്ടങ്ങള്‍ നടക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെ ആണെന്ന് മാത്രം. അത്തരമൊരു പോരാട്ടത്തിനാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. മമ്മൂട്ടിയുടെ മാസ്റ്റർപീസിൻറെ ടീസറും മോഹൻലാലിൻറെ ഒടിയൻറെ ടീസറും ആണ് ഒരേ ദിവസം റിലീസ് ചെയ്തത്. മണിക്കൂറുകള്‍ നേരത്തേ എത്തിയതിന്റെ മുന്‍തൂക്കം ഒടിയന്‍ നേടി. എന്നാല്‍ മാസ്റ്റർപീസ് യൂടൂബില്‍ തരംഗമായി മാറി. വ്യാഴാഴ്ച രാവിലെയാണ് തേങ്കുറിശ്ശിയില്‍ നിന്ന് ഒടിയൻ എന്ന പേരില്‍ ടീസർ മോഹൻലാല്‍ തൻറെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. വൈകുന്നേരം ഏഴ് മണിക്കാണ് മാസ്റ്റര്‍പീസിന്റെ ആദ്യ ടീസര്‍ യൂടൂബില്‍ പ്രത്യക്ഷപ്പെട്ടത്.ചുരുങ്ങിയ സമയം കൊണ്ട് കാഴ്ചക്കാരുടെ എണ്ണം ലക്ഷം കടന്നുപോയി. യൂടൂബ് ട്രെന്‍ഡില്‍ ഒന്നാമതായി ടീസര്‍ മാറുകയും ചെയ്തു. ദ ഗ്രേറ്റ് ഫാദറിന് ശേഷം ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന വലിയ സ്വീകരണമാണ് ഇത്.