Tamil Superstar Chiyaan Vikram Coming Back To Malayalam
തമിഴ് സൂപ്പർതാരം ചിയാൻ വിക്രം നീണ്ട ഇടവേളയ്‌ക്ക് ശേഷം മലയാളത്തിൽ എത്തുന്നു. ബിജു മേനോനെ നായകനാക്കി നവാഗതൻ വിനു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ‘റോസാപ്പൂ’വിലൂടെയാണ് വിക്രം മലയാളത്തിലെത്തുന്നത്. ചിത്രത്തിൽ അതിഥി വേഷത്തിലാകും വിക്രം എത്തുക. സിനിമയ്ക്കായി രണ്ടു ദിവസത്തെ ഡേറ്റ് ആണ് വിക്രംവിക്രം നൽകിയിരിക്കുന്നത്. തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസ് ആണ് ‘റോസാപ്പൂ’ നിർമ്മിക്കുന്നത്. വിക്രത്തിന്റെ ഏറ്റവും ഒടുവിലത്തെ റിലീസ് ‘ഇരുമുഖൻ’ നിർമ്മിച്ചത് തമീൻസ് ആയിരുന്നു. ഇപ്പോൾ ഷൂട്ടിങ് പുരോഗമിക്കുന്ന വിക്രമിന്റെ ‘സാമി’യുടെ രണ്ടാംഭാഗം നിർമ്മിക്കുന്നതും തമീൻസ് ആണ്. വ്യക്തിബന്ധത്തെ തുടർന്നാണ് വിക്രം മലയാളത്തിൽ എത്തുന്നത്. ചെന്നൈയിലായിരിക്കും വിക്രമിന്റെ രംഗങ്ങൾ ചിത്രീകരിക്കുക. ഇന്ദ്രിയം ആയിരുന്നു വിക്രം അവസനമായി അഭിനയിച്ച മലയാള ചിത്രം. സൈന്യം, ധ്രുവം, മാഫിയ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വിക്രം പ്രധാന റോളുകള്‍ ചെയ്തിട്ടുണ്ട്. മലയാളത്തില്‍ നിരവധി ആരാധകരുള്ള താരം കൂടിയാണ് വിക്രം.