Alphons Kannanthanam Trolled Again In Social Media
കേന്ദ്രമന്ത്രിയായതുമുതല്‍ വിവാദങ്ങളും ട്രോളുകളും വിട്ടൊഴിയാതെ പിന്തുടരുകയാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ. കേന്ദ്ര ടൂറിസം മന്ത്രിയുടെ വരവ് കാരണം വിമാനം വൈകിയ ഒരു യാത്രക്കാരി അതിനെതിരെ ശക്തമായി പ്രതികരിച്ചത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു. യുവതി കണ്ണന്താനത്തിനോട് ദേഷ്യപ്പെടുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഒരു വനിതാ ഡോക്ടറാണ് മന്ത്രിയോട് ചൂടായത്. ഗുരുതരാവസ്ഥയിലുള്ള രോഗിയെ ചികിത്സിക്കാന്‍ പാറ്റ്നയിലേക്ക് പോകാനെത്തിയതായിരുന്നു ഡോക്ടര്‍. എന്നാല്‍ മന്ത്രിയുടെ വരവ് കാരണം വിമാനം വൈകി. ഇതാണ് ഡോക്ടറെ ചൊടിപ്പിച്ചത്. അതിന് കാരണം താന്‍ അല്ലെന്ന് അല്‍ഫോന്‍സ് കണ്ണന്താനം വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും ട്രോളന്‍മാരെ സംബന്ധിച്ച് ഒരു വിഷയമേ അല്ല. എന്തെങ്കിലും കിട്ടാന്‍ വേണ്ടി കാത്തിരിക്കുകയാണല്ലോ അവര്‍. നേരത്തെ ഉണ്ടായിട്ടുള്ള സംഭവങ്ങളും ഇപ്പോള്‍ കിട്ടിയ ചീത്തവിളിയും എല്ലാം കൂടി ചേര്‍ത്ത് ഒന്നാന്തരം ട്രോളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.